Image

ഇരട്ട സഹോദരിമാര്‍ ഒരേ ദിവസം കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി

പി.പി.ചെറിയാന്‍ Published on 06 January, 2013
ഇരട്ട സഹോദരിമാര്‍ ഒരേ ദിവസം കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി
ഒഹായൊ : 19 വയസ്സുള്ള ഇരട്ട സഹോദരിമാര്‍ ഒരേ ദിവസം ഓരോ ആണ്‍കുഞ്ഞുങ്ങള്‍ക്കു ജന്മം നല്‍കിയ അപൂര്‍വ്വ സംഭവം ഒഹായൊ സുമ്മ എക്രോണ്‍ സിറ്റി ഹോസ്പിറ്റലില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

2012 ഡിസംബര്‍ അവസാനദിവസം ഉച്ചക്കുശേഷം രണ്ടുമണിക്കൂര്‍ വ്യത്യാസത്തിലാണ് രണ്ടു ആണ്‍കുട്ടികളും പിറന്നത്.

ഏമി, ആഷ്‌ലി എന്ന ഇരട്ട സഹോദരിമാര്‍ക്ക് പിറന്ന കുട്ടികള്‍ക്കു ഡൊണാവിന്‍, ഏയ്‌സണ്‍ എന്നീ പേരുകളാണ് നല്‍കിയിരിക്കുന്നത്.

പ്രസവ തിയ്യതി തമ്മില്‍ രണ്ടാഴ്ചത്തെ വ്യത്യാസം ഉണ്ടായിരുന്നുവെങ്കിലും എല്ലാം യാദൃശ്ചികമായാണ് സംഭവിച്ചതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

ഇരുവരുടേയും ചിത്രങ്ങളും ആശുപത്രി അധികൃതര്‍ പുറത്തുവിട്ടിട്ടുണ്ട്.
ഇരട്ട സഹോദരിമാര്‍ ഒരേ ദിവസം കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി
ഇരട്ട സഹോദരിമാര്‍ ഒരേ ദിവസം കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക