Image

അധ്യാപക സംഘടനകള്‍ക്ക് സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ രൂക്ഷ വിമര്‍ശനം

Published on 06 January, 2013
അധ്യാപക സംഘടനകള്‍ക്ക് സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ രൂക്ഷ വിമര്‍ശനം
കാസര്‍ഗോഡ്: അധ്യാപക സംഘടനകള്‍ക്ക് സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ രൂക്ഷ വിമര്‍ശനം. ഇന്ന് ഏറ്റവും കൂടുതല്‍ സംഘടിതമായ രാഷ്ട്രീയമുള്ളത് അധ്യാപകര്‍ക്കാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇതില്‍ കൂടുതലും സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകരാണ്. സമര്‍പ്പണ ബോധത്തോടെ കുട്ടികളെ പഠിപ്പിക്കുന്ന എത്ര അധ്യാപകരാണ് ഇന്നുള്ളതെന്നും സ്പീക്കര്‍ ചോദിച്ചു. കാസര്‍ഗോഡ് ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സ്പീക്കര്‍. 

അധ്യാപകര്‍ക്ക് രാഷ്ട്രീയം വേണോ എന്ന വിഷയം പരാമര്‍ശിക്കുന്നില്ലെന്ന് പറഞ്ഞ സ്പീക്കര്‍ രാഷ്ട്രീയത്തിന് വേണ്ടി കൂടുതല്‍ സമയവും ചെലവഴിക്കുന്ന അധ്യാപകരാണ് ഇന്നുള്ളതെന്നും കുറ്റപ്പെടുത്തി. അധ്യാപക സംഘടനകളുടെ പ്രമേയങ്ങളില്‍ വിദ്യാര്‍ഥികളോ വിദ്യാലയങ്ങളോ നേരിടുന്ന പ്രശ്‌നങ്ങള്‍ പരാമര്‍ശിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക