Image

മാപ്പുസാക്ഷികളാക്കണമെന്ന് രണ്ട് പ്രതികള്‍

Published on 06 January, 2013
മാപ്പുസാക്ഷികളാക്കണമെന്ന് രണ്ട് പ്രതികള്‍
കൂട്ടബലാത്സംഗത്തിനിരയായി പെണ്‍കുട്ടി കൊല്ലപ്പെട്ട കേസില്‍ പ്രതികളില്‍ രണ്ട് പേര്‍ മാപ്പുസാക്ഷികളാക്കണമെന്ന് കോടതിയോട് അഭ്യര്‍ത്ഥിച്ചു. മറ്റ് രണ്ട് പ്രതികള്‍ നിയമസഹായം തേടി. 14 ദിവസത്തെ റിമാന്റിന് ശേഷം കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് പ്രതികള്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. പ്രതികളായ പവന്‍ ഗുപ്തയും വിനയ് ശര്‍മയുമാണ് മാപ്പുസാക്ഷിയാകാന്‍ സന്നദ്ധത അറിയിച്ചത്. മാപ്പുസാക്ഷിയാകുന്നവര്‍ക്കു ശിക്ഷ ഇളവു ചെയ്തു ലഭിക്കാറുണ്ട്. മറ്റ് പ്രതികളായ രാംസിങ്ങും സഹോദരന്‍ മുകേഷും കേസില്‍ നിയമസഹായം തേടി.

നാല് പേരുടെയും റിമാന്റ് കാലാവധി ജനവരി 19 വരെ നീട്ടി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക