Image

മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക്‌ പുനരധിവാസവും പെന്‍ഷന്‍ പദ്ധതിയും നടപ്പിലാക്കും: വയലാര്‍ രവി

Published on 05 January, 2013
മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക്‌ പുനരധിവാസവും പെന്‍ഷന്‍ പദ്ധതിയും നടപ്പിലാക്കും: വയലാര്‍ രവി
കൊച്ചി: വിദേശത്തുനിന്നു മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിനു പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുമെന്ന്‌ പ്രവാസികാര്യ മന്ത്രി വയലാര്‍ രവി പറഞ്ഞു. എന്നാല്‍ കേന്ദ്രത്തിനു മാത്രമായി ഇതു നടപ്പിലാക്കുന്നതിനു സാധിക്കില്ല. സംസ്ഥാനങ്ങളും ഇക്കാര്യത്തില്‍ പങ്ക്‌ വഹിക്കണമെന്നും വയലാര്‍ രവി കൂട്ടിച്ചേര്‍ത്തു.

ഗള്‍ഫില്‍ നടപ്പിലാക്കിയിട്ടുള്ള പൊതുമാപ്പിന്റെ നേട്ടം പ്രയോജനപ്പെടുത്തുന്നതിനു കൂടുതല്‍ പേര്‍ തയാറാകണം. ഇതുമായി ബന്ധപ്പെട്ട്‌ കഴിഞ്ഞ ഡിസംബര്‍ 29 വരെ 1100 പേര്‍ എക്‌സിറ്റ്‌ പാസിനായി എംബസിവഴി അപേക്ഷിച്ചിട്ടുണ്‌ട്‌. 800 പേര്‍ക്ക്‌ പാസ്‌ നല്‍കിയിട്ടുണെ്‌ടന്നും വയലാര്‍ രവി കൂട്ടിച്ചേര്‍ത്തു. കൊച്ചി ഹോട്ടല്‍ ലെ മെറിഡിയനില്‍ മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവാസികളുടെ വോട്ടവകാശത്തിനായി എടുത്ത നടപടികള്‍, ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫയര്‍ ഫണ്‌ട്‌ രൂപീകരണം, പ്രവാസികള്‍ക്കുള്ള റിട്ടേണ്‍ ആന്‍ഡ്‌ റിസെറ്റില്‍മെന്റ്‌ പ്രോജക്‌ട്‌ തുടങ്ങിയവ അതിന്‌ ഉദാഹരണങ്ങളാണെന്നും വയലാര്‍ രവി ചൂണ്‌ടിക്കാട്ടി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക