Image

പൊലീസ്‌ ക്വാര്‍ട്ടേഴ്‌സിലെ അനാശാസ്യം ഭാര്യയും ബന്ധുക്കളും ചേര്‍ന്ന്‌ പിടികൂടി

Published on 05 January, 2013
പൊലീസ്‌  ക്വാര്‍ട്ടേഴ്‌സിലെ അനാശാസ്യം ഭാര്യയും ബന്ധുക്കളും ചേര്‍ന്ന്‌ പിടികൂടി
ചാവക്കാട്‌: പൊലീസ്‌ ക്വാര്‍ട്ടേഴ്‌സ്‌ കേന്ദ്രീകരിച്ച്‌ അനാശാസ്യം നടത്തിയ സംഭവത്തില്‍ പോലീസുകാരനും യുവതിയും അറസ്റ്റിലായി. ചാവക്കാട്‌ സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ്‌ ഓഫിസര്‍ കൊല്ലം വരവിള ഹരികുമാര്‍ (43), ഗുരുവായൂര്‍ മാണിക്കത്തുപടി സ്വദേശിനിയായ നാല്‍പതുകാരി എന്നിവരെയാണു അറസ്‌റ്റ്‌ ചെയ്‌തത്‌. ക്വാര്‍ട്ടേഴ്‌സില്‍ ഒപ്പം താമസിച്ചിരുന്ന ഭാര്യയെയും മകളെയും ഹരികുമാര്‍ കഴിഞ്ഞ വര്‍ഷം നാട്ടിലേക്ക്‌ പറഞ്ഞയച്ചിരുന്നു.

ഇയാളുടെ സ്വഭാവത്തിലും പ്രവൃത്തിയിലും സംശയം ഉണ്ടായിരുന്ന ഭാര്യ, തന്റെ സഹോദരനോടും ബന്ധുക്കളോടും ഒപ്പമെത്തി കഴിഞ്ഞ രണ്ടു ദിവസമായി ചാവക്കാടിനടുത്ത്‌ താമസിക്കുന്നുണ്ടായിരുന്നു. ഇന്നലെ വൈകിട്ട്‌ ഇയാള്‍ സ്‌ത്രീയുമായി ക്വാര്‍ട്ടേഴ്‌സിലെത്തിയതറിഞ്ഞ ഭാര്യയും ബന്ധുക്കളും ക്വാര്‍ട്ടേഴ്‌സിലെത്തി വാതില്‍ പൂട്ടിയിട്ടു. തുടര്‍ന്നു പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക