Image

വനം മന്ത്രിയുടെ സ്വഭാവശുദ്ധിയില്‍ ആശങ്കയുണ്ടെന്ന്‌ വെള്ളാപ്പള്ളി

Published on 05 January, 2013
വനം മന്ത്രിയുടെ സ്വഭാവശുദ്ധിയില്‍ ആശങ്കയുണ്ടെന്ന്‌ വെള്ളാപ്പള്ളി
ആലപ്പുഴ: മന്ത്രിയുടെ സ്വഭാവശുദ്ധിയെ പറ്റി പൊതുജനങ്ങള്‍ക്ക്‌ ആശങ്കയുണ്ടെന്ന്‌ എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍ പറഞ്ഞു. സിനിമാക്കാരനാണെങ്കിലും മന്ത്രിക്ക്‌ സദാചാര ബോധമുണ്ടാകണമെന്നും ഏജന്റുമാരെ ഉപയോഗിച്ച്‌ മന്ത്രി കൈക്കൂലി വാങ്ങുന്നതായി ആക്ഷേപങ്ങളുണ്ടെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

ഇന്ന്‌ കണിച്ചുകുളങ്ങരയില്‍ കേരള കോണ്‍ഗ്രസ്‌ നേതാവ്‌ ആര്‍. ബാലകൃഷ്‌ണപിളളയുമായി നടത്തിയ കൂടിക്കാഴ്‌ചയ്‌ക്കു ശേഷം സംസാരിക്കുകയായിരുന്നു വെളളാപ്പളളി. വിവിധ വിഷയങ്ങളിലെ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന്‌ അകല്‍ച്ചയിലായിരുന്ന ഇരുനേതാക്കളും ഒരു പതിറ്റാണ്ടിലേറെ നീണ്ട ഇടവേളയ്‌ക്കു ശേഷമാണ്‌ കൂടിക്കാഴ്‌ച നടത്തിയത്‌. പത്രസമ്മേളനത്തില്‍ ആര്‍. ബാലകൃഷ്‌ണപിള്ളയും പങ്കെടുത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക