Image

നോയിഡയില്‍ കാണാതായ യുവതിയുടെ ജഡം കണ്ടെത്തി

Published on 05 January, 2013
നോയിഡയില്‍ കാണാതായ യുവതിയുടെ ജഡം കണ്ടെത്തി
നോയിഡ: ജോലി കഴിഞ്ഞ്‌ മടങ്ങുംവഴി ഇന്നലെ രാത്രി കാണാതായ യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കോള്‍സെന്റര്‍ ജീവനക്കാരിയായ ഇരുപത്തൊന്നുകാരിയായ യുവതിയുടെ മൃതദേഹം ഛോട്ട്‌പുര്‍ കോളനിയില്‍ വീടിനടുത്തുള്ള റോഡിലാണ്‌ കാണപ്പെട്ടത്‌.

മൃതദേഹത്തില്‍ പരിക്കുകളുള്ളതായും യുവതി മാനഭംഗത്തിനിരയായെന്ന്‌ സംശയിക്കുന്നതായും പൊലീസ്‌ പറഞ്ഞു. വെള്ളിയാഴ്‌ച രാത്രി 9 മണിക്ക്‌ ജോലി കഴിഞ്ഞ്‌ സഹപ്രവര്‍ത്തകരോടൊപ്പം വീട്ടിലേക്കു വരുന്ന വഴിയാണ്‌ അപ്രത്യക്ഷയായത്‌.

വീട്ടുകാരും സുഹൃത്തുക്കളും ചേര്‍ന്ന്‌ നടത്തിയ തിരച്ചിലിനൊടുവില്‍ ഇന്ന്‌ രാവിലെയാണ്‌ പുഷ്‌ത ഏരിയയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്‌. മൃതശരീരം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. സംഭവത്തില്‍ ആരേയും അന്വേഷണം നടന്നുവരുന്നതായും ആരേയും അറസ്റ്റ്‌ ചെയ്‌തിട്ടില്ലെന്നും പോലീസ്‌ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക