Image

കപില്‍ സിബല്‍ ഇനി ഗാനരചയിതാവിന്റെ റോളിലും

Published on 05 January, 2013
കപില്‍ സിബല്‍ ഇനി ഗാനരചയിതാവിന്റെ റോളിലും
ന്യൂഡല്‍ഹി: കേന്ദ്ര വിവര സാങ്കേതിക വകുപ്പ് മന്ത്രി കപില്‍ സിബല്‍ ഇനി ചലചിത്ര ഗാനരചയിതാവിന്റെ റോളിലും. ആതിധ്യ ഓം സംവിധാനം ചെയ്യുന്ന ബാന്‍ഡൂക്ക് എന്ന ബോളിവുഡ് ചിത്രത്തിന്റെ ഗാനരചന നിര്‍വഹിച്ചിരിക്കുന്നത് സിബലാണ്. 

വേര്‍പിരിയലിന്റെ വക്കിലെത്തിയ പ്രണയ ജോഡികളുടെ വികാരങ്ങള്‍ പ്രതിഫലിപ്പിക്കുന്നതാണ് 62 വയസുകാരനായ കപില്‍ സിബലിന്റ ചലചിത്രഗാനം. ഉത്തരേന്ത്യന്‍ തോക്ക് സംസ്‌കാരത്തിന്റെ കഥ പറയുന്ന സിനിമ ക്രിമിനലുകളും രാഷ്ട്രീയക്കാരും തമ്മിലുള്ള ബന്ധവും വിവരിക്കുന്നു.

ഔദ്യോഗിക ജീവിതത്തില്‍ അഭിഭാഷകന്‍, വിദ്യാഭ്യാസ- സാമൂഹ്യപ്രവര്‍ത്തകന്‍, രാഷ്ട്രീയക്കാരന്‍ തുടങ്ങിയ നിലകളില്‍ തിളങ്ങിയ സിബല്‍ നേരത്തെ തന്നെ കവിയായും പേരെടുത്തിട്ടുള്ളയാളാണ്. രണ്ടു കവിതാ സമാഹാരങ്ങളും പുറത്തിറക്കിയിട്ടുണ്ട്. എന്നാല്‍ ആദ്യമായാണ് അദ്ദേഹം സിനിമാ ഗാനത്തിനുവേണ്ടി തൂലിക ചലിപ്പിക്കുന്നത്. കേന്ദ്രമന്ത്രിയായ ഒരാള്‍ സിനിമയ്ക്കുവേണ്ടി ഗാനരചന നടത്തുന്നതും ആദ്യമായാണ്.

കപില്‍ സിബല്‍ ഇനി ഗാനരചയിതാവിന്റെ റോളിലും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക