Image

ശബരിമല സോപാനത്ത്‌ പോലീസുകാരന്‍ ചെരുപ്പിട്ട്‌ കയറി

Published on 05 January, 2013
ശബരിമല സോപാനത്ത്‌ പോലീസുകാരന്‍ ചെരുപ്പിട്ട്‌ കയറി

ശബരിമല: ശബരിമല ക്ഷേത്ര സോപാനത്ത്‌ പോലീസുകാരന്‍ ചെരുപ്പിട്ട്‌ കയറിയതായി പരാതി. ഇന്നു പുലര്‍ച്ചെയാണ്‌ സംഭവം നടന്നത്‌. സോപാനത്തു നിന്ന്‌ മാറാന്‍ ദേവസ്വം ഉദ്യോഗസ്‌ഥര്‍ ആവശ്യപ്പെട്ടിട്ടും പോലീസുകാരന്‍ അനുസരിച്ചില്ല. തുടര്‍ന്ന്‌ ഇക്കാര്യം ദേവസ്വം എക്‌സിക്യൂട്ടീവ്‌ ഓഫീസറെ അറിയിക്കുകയായിരുന്നു.

ദേവസ്വം അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന്‌ ശബരിമല മേല്‍ശാന്തിയുടെ നേതൃത്വത്തില്‍ സ്‌ഥലത്ത്‌ പുണ്യാഹം തളിച്ച്‌ ശുദ്ധി വരുത്തി. സംഭവത്തെപ്പറ്റി അന്വേഷണം ആരംഭിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക