Image

ഡല്‍ഹി പോലീസില്‍ കൂട്ടസ്ഥലം മാറ്റം

Published on 03 January, 2013
ഡല്‍ഹി പോലീസില്‍ കൂട്ടസ്ഥലം മാറ്റം
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പെണ്‍കുട്ടി ഓടുന്ന ബസില്‍ കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ ഡല്‍ഹി പോലീസില്‍ കൂട്ടസ്ഥലം മാറ്റം. 52 ഇന്‍സ്‌പെക്ടര്‍മാരെ സ്ഥലം മാറ്റികൊണ്ട് ഡല്‍ഹി പോലീസ് കമ്മീഷണര്‍ ഉത്തരവ് പുറത്തിറക്കി. 

ബസില്‍ കൂട്ടമാനഭംഗത്തിനിരയായി മെഡിക്കല്‍ വിദ്യാര്‍ഥിനി മരിച്ചതിന് പിന്നാലെ പോലീസിന് നേരെ കനത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പോലീസുകാര്‍ സാധാരണ ജനങ്ങളുടെ സുരക്ഷയ്ക്ക് ഒരു താത്പര്യവും കാണിക്കുന്നില്ലെന്നായിരുന്നു പ്രധാന പരാതി. 100 എന്ന നമ്പറില്‍ വിളിച്ചാല്‍ പോലീസ് സഹായത്തിന് എത്തുന്നില്ലെന്നും രാത്രികാലങ്ങളില്‍ നഗരത്തില്‍ പോലീസ് പരിശോധ നടത്താറില്ലെന്നും വ്യാപക ആക്ഷേപമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ പോലീസ് വകുപ്പില്‍ വന്‍ അഴിച്ചുപണി നടത്തിയത്. 

പീഡനത്തിനിരയായ പെണ്‍കുട്ടി മരിച്ച പശ്ചാത്തലത്തില്‍ ഡല്‍ഹി പോലീസ് കമ്മീഷണറെ സ്ഥാനത്തു നിന്നും നീക്കണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യം ഉയര്‍ന്നിരുന്നു. സംഭവത്തെ തുടര്‍ന്ന് രണ്ടു പോലീസ് ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക