Image

ഇമാമുമാരുടെ സംഘം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നിവേദനം നല്‍കി

Published on 03 January, 2013
ഇമാമുമാരുടെ സംഘം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നിവേദനം നല്‍കി
തിരുവനന്തപുരം: ബംഗളൂരു സ്ഫോടന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന അബ്ദുന്നാസില്‍ മഅ്ദനിയുടെ മോചനം ഉടന്‍ സാധ്യമാക്കണമെന്നാവശ്യപ്പെട്ട് പാളയം ഇമാം ജമാലുദ്ദീന്‍ മങ്കടയുടെ നേതൃത്വത്തിലുള്ള ഇമാമുമാരുടെ സംഘം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നിവേദനം നല്‍കി. ഇന്ന് കര്‍ണാടക മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറുമായി ഉമ്മന്‍ ചാണ്ടി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ഇമാമുമാര്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്. നിലവില്‍ മഅ്ദനിക്ക് പരിമിതമായ ചികിത്സയാണ് ലഭിക്കുന്നത്. ഇത് മാറി ആവശ്യമായ ചികിത്സ ലഭ്യമാക്കുന്നതിനുള്ള സംവിധാനം ഒരുക്കണം.
മഅ്ദനിയുടെ നില പുറത്തുനിന്നും കേട്ടതിനേക്കാള്‍ മോശമാണെന്ന     ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയുടെ പ്രസ്താവനയും ഇമാമുമാര്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി. മോശമായ ചികിത്സയാണ് തുടരുന്നതെങ്കില്‍, മഅ്ദനിക്കെതിരെ കേരളത്തില്‍ നിലവിലുള്ള കേസുകളിലൊന്നില്‍ പ്രെഡക്ഷന്‍ വാറന്‍ഡ് പുറപ്പെടുവിച്ച് സംസ്ഥാനത്തെ ജയിലില്‍ ചികിത്സ നല്‍കണമെന്നും സംഘം നിവേദനതില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബംഗളൂര്‍ സ്ഫോടന കേസില്‍  ഒന്നാം പ്രതിയായ തടിയന്‍്റവിട നസീര്‍ ഇപ്രകാരം കേരളത്തിലെ ജയിലിലാണ് കഴിയുന്നതെന്നും സംഘം ചൂണ്ടിക്കാട്ടി. പാളയം മുന്‍ ഇമാം ഗഫാര്‍ മൗലവി, കാണിച്ചിറ ഇബ്രാഹീം മൗലവി, ഫസലു സലീം മൗലവി തുടങ്ങിയവരും പി.ഡി.പി നേതാവ് പൂന്തുറ സിറാജും സംഘത്തിലുണ്ടായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക