Image

കൊല്‍ക്കൊത്തയില്‍ തുണി ഫാക്ടറിയില്‍ അഗ്നിബാധ

Published on 03 January, 2013
കൊല്‍ക്കൊത്തയില്‍ തുണി ഫാക്ടറിയില്‍ അഗ്നിബാധ
കൊല്‍ക്കൊത്ത: കൊല്‍ക്കൊത്തയിലെ ബുരാബസാര്‍ മേഖയില്‍ തുണി ഫാക്ടറിയുടെ ഗോഡൗണില്‍ അഗ്നിബാധ. ഷോപ്പിന്റെ ഗോഡൗണില്‍ നിന്നുയര്‍ന്ന തീ മറ്റു മൂന്നു നിലകളെയും വിഴുങ്ങി. രാവിലെ 8.30 ഓടെയായിരുന്നു അപകടം. ആളപായമുള്ളതായി റിപ്പോര്‍ട്ടില്ല. അഗ്നിശമനസേനയുടെ 24 യൂണിറ്റുകള്‍ എത്തി തീ അണയക്കാനുള്ള ശ്രമം തുടരുന്നു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക