Image

ബലാത്സംഗത്തിനിരയാകുന്ന പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് ഇനി സാമ്പത്തിക സഹായവും

Published on 02 January, 2013
ബലാത്സംഗത്തിനിരയാകുന്ന പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് ഇനി സാമ്പത്തിക സഹായവും
ന്യൂഡല്‍ഹി: ബലാത്സംഗത്തിരയാകുന്ന പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് ഇനി സര്‍ക്കാരിന്റെ സാമ്പത്തിക സഹായവും. വനിതാ-ശിശുക്ഷേമ മന്ത്രാലയം സമര്‍പ്പിച്ച പദ്ധതിക്ക് ആസൂത്രണ കമ്മീഷന്‍ അംഗീകാരം നല്‍കിക്കഴിഞ്ഞു. വരുന്ന ഏപ്രില്‍ മുതല്‍ പദ്ധതി പ്രാബല്യത്തില്‍ വരുത്താനാണ് മന്ത്രാലയം തയാറെടുക്കുന്നത്. 

നിലവില്‍ പട്ടികജാതി-പട്ടികവര്‍ഗ അതിക്രമ നിരോധന നിയമപ്രകാരം ബലാത്സംഗത്തിനിരയാകുന്ന പെണ്‍കുട്ടികള്‍ക്ക് 1.20 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം ലഭിക്കും. എന്നാല്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മറ്റ് വിഭാഗങ്ങളിലെ പെണ്‍കുട്ടികള്‍ക്കു കൂടി ഈ സഹായം ലഭ്യമാക്കാനാണ് മന്ത്രാലയം പദ്ധതി സമര്‍പ്പിച്ചത്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്കും അഗതികള്‍ക്കും ഈ ആനുകൂല്യം ലഭ്യമാകുമെന്ന് മന്ത്രാലയം സെക്രട്ടറി പ്രേം നരേയ്ന്‍ വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക