Image

ടൂറിസ്റ്റ് വീസയിലെത്തുന്ന വിദേശികള്‍ രാജ്യത്ത് മാധ്യമപ്രവര്‍ത്തനം നടത്തുന്നത് നിരോധിച്ചു

Published on 02 January, 2013
ടൂറിസ്റ്റ് വീസയിലെത്തുന്ന വിദേശികള്‍ രാജ്യത്ത് മാധ്യമപ്രവര്‍ത്തനം നടത്തുന്നത് നിരോധിച്ചു
ന്യൂഡല്‍ഹി: ടൂറിസ്റ്റ് വീസയില്‍ രാജ്യത്ത് എത്തുന്ന വിദേശികള്‍ മാധ്യമപ്രവര്‍ത്തനത്തിലോ അനുബന്ധമായ മറ്റ് പ്രവര്‍ത്തനങ്ങളിലോ ഏര്‍പ്പെടുന്നത് ആഭ്യന്തരമന്ത്രാലയം വിലക്കി. ടൂറിസ്റ്റ് വീസയില്‍ രാജ്യത്ത് എത്തുന്ന വിദേശികള്‍ രാജ്യത്ത് നടക്കുന്ന സംഭവങ്ങള്‍ ചിത്രീകരിക്കുന്നതും അനുബന്ധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതും ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് നടപടി.

മാധ്യമപ്രവര്‍ത്തനം നടത്തുന്നതിനുള്ള അനുമതിയല്ല ടൂറിസ്റ്റ് വീസയെന്നും രാജ്യത്ത് താമസിക്കാനോ ജോലി ചെയ്യാനോ ഈ വീസയില്‍ അനുവാദമില്ലെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. കോളറാഡോ സര്‍വകലാശാലയില്‍ ജിയോഫിസിസ്റ്റ് ആയ റോഗര്‍ ബില്‍ഹാം 1967 മുതല്‍ നിരവധി തവണ രാജ്യത്ത് എത്തി മാധ്യമപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടിരുന്നു. ഇന്ത്യയുടെ ആണവ പദ്ധതികളെക്കുറിച്ച് ഉള്‍പ്പെടെ ഇയാള്‍ 81 ലേഖനങ്ങള്‍ പ്രസിദ്ധപ്പെടുത്തിയതായും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക