Image

ദേശീയ ഗാനത്തോട് അനാദരവ് കാണിച്ച കേസില്‍ തരൂര്‍ ഹൈക്കോടതിയില്‍

Published on 01 January, 2013
ദേശീയ ഗാനത്തോട് അനാദരവ് കാണിച്ച കേസില്‍ തരൂര്‍ ഹൈക്കോടതിയില്‍
കൊച്ചി: ദേശീയ ഗാനത്തോട് അനാദരവ് കാണിച്ച കേസില്‍ കേന്ദ്ര മന്ത്രി ശശി തരൂര്‍ ഹൈക്കോടതിയെ സമീപിച്ചു. തനിക്കെതിരായ കേസിലെ തുടര്‍ നടപടികള്‍ റദ്ദാക്കണമെന്നു ചൂണ്ടിക്കാട്ടിയാണു തരൂര്‍ ഹര്‍ജി നല്‍കിയത്. നേരത്തെ കേസിലെ നടപടികള്‍ അവസാനിപ്പിക്കണമെന്ന തരൂരിന്റെ ആവശ്യം കീഴ്‌കോടതി തള്ളിയിരുന്നു.

കൊച്ചിയിലെ ലെ മെറിഡിയന്‍ ഹോട്ടലില്‍ ഫെഡറല്‍ ബാങ്ക് സംഘടിപ്പിച്ച ചടങ്ങില്‍ ദേശീയ ഗാനം ആലപിക്കുമ്പോള്‍ തരൂര്‍ ഇടപെട്ട് നിര്‍ത്തിവയ്പ്പിച്ചുവെന്നും അമേരിക്കന്‍ പൗരന്മാരെപ്പോലെ വലതുകൈ നെഞ്ചത്തു ചേര്‍ത്തുവച്ചു ദേശീയഗാനം ആലപിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നുമാണു കേസ്. ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി ജോയ് കൈതാരമാണ് തരൂരിനെതിരേ ഹര്‍ജി നല്‍കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക