Image

ഐവറി കോസ്റ്റില്‍ തിക്കിലും തിരക്കിലും 60 മരണം

Published on 01 January, 2013
ഐവറി കോസ്റ്റില്‍ തിക്കിലും തിരക്കിലും 60 മരണം
അബിദ്ജാന്‍: ആഫ്രിക്കന്‍ രാജ്യമായ ഐവറി കോസ്റ്റില്‍ പുതുവര്‍ഷ ആഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും 60 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. 200 പേര്‍ക്ക് പരിക്കേറ്റു. 

രാജ്യത്തെ ഒരു മൈതാനത്ത് പുതുവര്‍ഷ പുലരിയോട് അനുബന്ധിച്ച് സംഘടിപ്പിച്ചിരുന്ന വെടിക്കെട്ട് കാണാനെത്തിയവരാണ് ദുരന്തത്തില്‍പെട്ടത്. ദുരന്തത്തെ തുടര്‍ന്ന് മൈതാനത്തിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു. മരിച്ചവരില്‍ കുട്ടികളും ഉള്‍പ്പെടുന്നുണ്‌ടെന്നാണ് റിപ്പോര്‍ട്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക