Image

ജഗതിയുടെ നിലയില്‍ കാര്യമായ പുരോഗതി; വീല്‍ ചെയറില്‍ സഞ്ചരിക്കും

Published on 24 December, 2012
ജഗതിയുടെ നിലയില്‍ കാര്യമായ പുരോഗതി; വീല്‍ ചെയറില്‍ സഞ്ചരിക്കും
വെല്ലൂര്‍: കോഴിക്കോട്ടുവെച്ച്‌ വാഹനാപകടത്തില്‍ ഗുരുതമായി പരിക്കേറ്റ്‌ വെല്ലൂര്‍ ക്രിസ്‌ത്യന്‍ മെഡിക്കല്‍ കോളെജ്‌ ആശുപത്രിയില്‍ വിദഗ്‌ധചികിത്സയില്‍ കഴിയുന്ന നടന്‍ ജഗതി ശ്രീകുമാറിന്റെ നിലയില്‍ കൂടുതല്‍ പുരോഗതി. അദ്ദേഹം ഇപ്പോള്‍ വീല്‍ ചെയറില്‍ സഞ്ചരിക്കും.

നടന്റെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ വന്നു. നടി റിമ കല്ലിങല്‍ ട്വിറ്ററിലൂടെ പുറത്തുവിട്ട ചിത്രമാണ്‌ സോഷ്യല്‍ മീഡിയകളിലൂടെ വ്യാപകമായി പ്രചരിയ്‌ക്കുന്നത്‌. ആശുപത്രി വരാന്തയില്‍ മകള്‍ പാര്‍വതിയ്‌ക്കും മറ്റുചിലര്‍ക്കുമൊപ്പം ജഗതി വീല്‍ച്ചെയറിലിരിയ്‌ക്കുന്ന ചിത്രമാണ്‌ പുറത്തുവന്നിരിയ്‌ക്കുന്നത്‌. അദ്ദേഹത്തിന്റെ വലതുകൈയുടെ സ്വാധീനം പൂര്‍ണായും വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന്‌ ചിത്രം സൂചന നല്‍കുന്നു. ജഗതി നന്നായി മെലിഞ്ഞതായും ചിത്രങ്ങളില്‍ നിന്ന്‌ വ്യക്തമാവും.

ജഗതിയെ വെല്ലൂരിലേക്ക്‌ മാറ്റിയതിന്‌ ശേഷം ഇതാദ്യമായാണ്‌ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ പുറത്തുവരുന്നത്‌. മലയാളസിനിമയിലെ സഹപ്രവര്‍ത്തകരും രാഷ്ട്രീസാമൂഹിക രംഗങ്ങളെ പ്രമുഖരുമെല്ലാം ജഗതിയെ വെല്ലൂരിലെത്തി സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ അവരൊന്നും അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടിരുന്നില്ല. പൂര്‍ണമായും സുഖപ്പെടാത്ത ജഗതിയുടെ ചിത്രങ്ങള്‍ പുറത്തുവിടാന്‍ അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കള്‍ക്കും താത്‌പര്യമുണ്ടായിരുന്നില്ല.

ട്വിറ്ററില്‍ പോസ്റ്റ്‌ ചെയ്‌ത ചിത്രം റീമ തന്നെയാണോ എടുത്തതെന്ന്‌ വ്യക്തമല്ല, എന്തായാലും ജഗതിയുടെ ആരോഗ്യവിവരങ്ങള്‍ അറിയാന്‍ ഉറ്റുനോക്കിയിരിക്കുന്ന ആരാധകര്‍ക്ക്‌ ഈ ചിത്രം വലിയൊരാശ്വാസം നല്‍കുന്നുണ്ടെന്ന്‌ നല്‍കുന്നു.
ജഗതിയുടെ നിലയില്‍ കാര്യമായ പുരോഗതി; വീല്‍ ചെയറില്‍ സഞ്ചരിക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക