Image

ദേവപ്രശ്‌നം നടത്തിയതിന് രാജകുടുംബത്തെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചു

Published on 02 September, 2011
ദേവപ്രശ്‌നം നടത്തിയതിന്  രാജകുടുംബത്തെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചു

ന്യൂഡല്‍ഹി: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ദേവപ്രശ്‌നം നടത്തിയതിന് രാജകുടുംബത്തെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചു.

 

ക്ഷേത്രത്തിനു വേണ്ടത്ര സുരക്ഷയില്ലെന്നും കോടതി നിരീക്ഷിച്ചു. ക്ഷേത്രാചാരങ്ങളില്‍ ഇടപെടാന്‍ കോടതിയ്ക്ക് താല്പര്യമില്ല. എന്നാല്‍ ക്ഷേത്രസുരക്ഷ പ്രധാനപ്പെട്ടതാണ്. ക്ഷേത്രസുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

 

അച്യുതാനന്ദന്‍ രാജകുടുംബാംഗങ്ങള്‍ക്കെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തുന്നതായി രാജകുടുംബത്തിന്റെ അഭിഭാഷകന്‍ വേണുഗോപാല്‍  സുപ്രീംകോടതിയെ അറിയിച്ചു. വി.എസ്. കോടതിയലക്ഷ്യ പരാമര്‍ശങ്ങളാണ് നടത്തുന്നതെന്നും വേണുഗോപാല്‍  പറഞ്ഞു.

കേസ് സപ്തംബര്‍ 12ലേയ്ക്ക് മാറ്റി.

ദേവപ്രശ്‌നം ഒന്നിനും പരിഹാരമല്ല. രാജകുടുംബം അടിക്കടി നിലപാട് മാറ്റുകയാണ്. ഇത് ശരിയല്ല. ഇങ്ങിനെ നിലപാട് മാറ്റമുണ്ടാകുന്നതുകൊണ്ടാണ് പലരും രാജകുടുംബത്തെ വിമര്‍ശിക്കുന്നതെന്നും കോടതി പറഞ്ഞു.


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക