ഡേര്‍ട്ടി പിക്ചറിലൂടെ പ്രശസ്തിയിലേക്കുയര്‍ന്ന വിദ്യാ ബാലന് ഡിസംബര്‍ 14ന്
വിവാഹിതയാകുന്നു. യുടിവി സി.ഇ.ഒ സിദ്ധാര്‍ഥ് റോയ് കപൂര്‍ ആണു വരന്.
ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നു. ചൊവ്വാഴ്ച രാത്രി വിദ്യയുടെ ജുഹുവിലുളള
വീട്ടില്‍ വിവാഹമോതിരമിടല്‍ ചടങ്ങ് നടന്നിരുന്നു. വിവാഹമോതിരമണിഞ്ഞതിലും
ദീര്‍ഘകാലത്തെ പ്രണയം സഫലമാകാന്‍ പോകുന്നതിലും വിദ്യ സിദ്ധാര്‍ഥിനൊപ്പം വലിയ
സന്തോഷത്തിലാണെന്നു നടിയോടടുത്ത കേന്ദ്രങ്ങള്‍ വ്യക്തമാക്കി.
പെട്ടെന്നു
തന്നെ പ്രശസ്തിയിലേക്കു കുതിച്ചു കയറിയ ഒരു കരിയറാണ് വിദ്യയുടേത്. ഇതിന് പ്രധാന
കാരണമായത് ഡേര്‍ട്ടി പിക്ചര്‍ എന്ന ചിത്രവും. പരിണീതയിലൂടെ സിനിമാരംഗത്തെത്തിയ
വിദ്യ കരിയറില്‍ കത്തി നില്ക്കുമ്പോള് തന്നെയാണ് വിവാഹിതയാകുന്നത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല