Image

മാനവര്‍ക്കായ് (കവിതാ)-ശരണ്യാ ലക്ഷ്മി.എ.ആര്‍

ശരണ്യാ ലക്ഷ്മി.എ.ആര്‍ Published on 12 December, 2012
മാനവര്‍ക്കായ് (കവിതാ)-ശരണ്യാ ലക്ഷ്മി.എ.ആര്‍
മലയാള അക്ഷരമാലാക്രമത്തില്‍ ചിട്ടപ്പെടുത്തിയിരിക്കുന്ന കവിതയാണിത് ഒരു മാനവന്‍ എങ്ങിനെയാകണം എന്നിത് സൂചിപ്പിക്കുന്നു.

അക്ഷയലോകത്തെ അക്ഷയം കാക്കുവാന്‍
അക്ഷരം നല്‍കണം അക്ഷയന്
അക്ഷി തുറന്നിട്ട് അക്ഷോഭമായിട്ട്
അക്ഷമമായിട്ട് അക്ഷരമാല ഉരുവിടേണം

ആശ്രിതഭേദത്താല്‍ ആഴക്കടലില്
ആശ്രയമില്ലാതെ ആരായുമ്പോള്‍
ആശ്രിതവാത്സല്യര്‍ ആനന്ദത്തോടെ
ആശ്വാസമേകുവാന്‍ എത്തിടുന്നു

ഇങ്കരീസ് നിങ്ങള് ഇങ്കായി നല്‍കുമ്പോള്‍
ഇക്കിളി കൂട്ടില്ല ഇങ്കിതങ്ങള്‍
ഇതരന്റെ ഭാഷയെ ഇതരഥാ കാണുമ്പോള്‍
ഇയലാത്തതൊന്നിനെ ഇലയ്ക്കുകയോ

ഈക്ഷകളെല്ലാമേ ഈടുറ്റതാകുമ്പോള്‍
ഈശത്വം കാട്ടല്ലേ ഈശിതരേ
ഈശ്വരാധീനത്താല്‍ ഈഴാനുഭൂതിയെ
ഈടുറ്റതാക്കി നീ ഈപ്‌സിക്കണം

ഉചിതസമയത്ത് ഉച്ചനായ് തന്നെ നീ
ഉക്തികളെല്ലാമേ ഉക്തിക്കേണം
ഉച്ചാരണതെറ്റ് ഉച്ചമേല്‍ കേറാതെ
ഉച്ചിന്നമാകാതെ ഉക്തിക്കണം

ഊട്ടിപ്പറയന്റെ ഊട്ടുകളേല്‍ക്കാതെ
ഊതിപ്പെരുക്കാതെ ഊന്നേണം നീ
ഊറ്റകള്‍ നൂല്‍ക്കാതെ ഊറ്റം കളഞ്ഞു നീ
ഊഹാപോഹങ്ങള്‍ക്ക് ഊമയാകാ

ഋഗ്വേദത്തിലെ ഋക്കുകള്‍ നോക്കാതെ
ഋണം നീ നിന്‍ ഋണമുക്തി നേടുക
ഋഷഭ ഋഷിയായ് ഋഷിപ്രോക്തത്താലെ
ഋഷിവാടത്തിലെ ഋഗ്വേദിയാകുക

എച്ചികള്‍ തന്നുടെ എച്ചിത്തരത്തെ നീ
എങ്ങാനും കൊണ്ട് എറിഞ്ഞീടുക
എടാക്കുടുക്കുകള്‍ എടങ്ങേറും നീക്കീട്ട്
എളിയവര്‍ സഖ്യത്താല്‍ എളിയനായ് മാറുക

ഏകജാതര്‍ നമ്മള്‍ ഏകചിത്തര്‍
ഏകതാളം നമുക്ക് ഏകാനത
ഏകനായുള്ളവന്‍ ഏകപക്ഷീയന്‍
ഏകഭാവന്‍ ഏകഭാഷ്യത്താല്‍ നീക്കീടുക

ഐകകണ്‌ഠേന ഐകകാലികള്‍
ഐക്യമത്യര്‍ നമ്മള്‍ ഐക്യരാജ്യര്‍
ഐകാത്മ്യം നീക്കിനീ ഐത്തം കളയേണം
ഐശ്വര ഐഹികം നേടീടുവാന്‍

ഒത്തൊരുമിക്ക നീ ഒത്തവണ്ണം പോലേ
ഒക്കത്തെ നേടുവാന്‍ ഒന്നാവുക
ഒരുപോക്കു പോകുവാന്‍ ഒരുമ്പെടുന്നോന്
ഒഴിച്ചല്‍ തന്‍ ഒളി നീ പകര്‍ന്നു നല്‍ക

എ.ആര്‍. ശരണ്യാലക്ഷ്മിയുടെ “എന്റെ സ്‌നേഹസമ്മാനം” എന്ന കവിതാസമാഹാരത്തിലെ ഒരു കവിതയാണ് മുകളില്‍ ചേര്‍ത്തിരിക്കുന്നത്. തിരുവനന്തപുരത്തു വച്ചു നടത്തിയ വിശ്വമലയാള മഹോല്‍സവത്തിലെ അധ്യാപക-വിദ്യാര്‍ത്ഥി മലയാള ഭാഷാ സെമിനാറില്‍ ശരണ്യ തന്റെ ആദ്യ കൃതി അമേരിക്കന്‍ മലയാളിയും എഴുത്തുകാരനുമായ എ.സി. ജോര്‍ജജിന് നല്‍കികൊണ്ട് പ്രകാശനം ചെയ്തു. തിരുവനന്തപുരം കനകകുന്ന് കൊട്ടാരത്തില്‍ വച്ചു നടന്ന സംവാദത്തിലും ചടങ്ങിലും അനേകര്‍ പങ്കെടുത്തു.
മാനവര്‍ക്കായ് (കവിതാ)-ശരണ്യാ ലക്ഷ്മി.എ.ആര്‍
ശരണ്യ എ.ആര്‍
മാനവര്‍ക്കായ് (കവിതാ)-ശരണ്യാ ലക്ഷ്മി.എ.ആര്‍
ശരണ്യ "എന്റെ സ്‌നേഹസമ്മാനം" എന്ന കവിതാസമാഹാരം വായനക്കാര്‍ക്കായി അമേരിക്കന്‍ മലയാളി എഴുത്തുകാരനായ എ.സി. ജോര്‍ജ്ജിന് നല്‍കി പ്രകാശനം നിര്‍വഹിക്കുന്നു. ഇടത്തു നിന്ന്: ബീന കെ(അധ്യാപിക), എ.ആര്‍. ശരണ്യാ ലക്ഷ്മി, എ.സി. ജോര്‍ജ്ജ്, ഫിലിപ്പോസ് തത്തംപ്പള്ളി(അധ്യാപകന്‍), കാവ്യാ സുകുമാര്‍-വിദ്യാര്‍ത്ഥിനി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക