Image

വെള്ളപോക്ക്‌: ശാസ്‌ത്രീയ ചികിത്സ ആവശ്യം

Published on 05 December, 2012
വെള്ളപോക്ക്‌: ശാസ്‌ത്രീയ ചികിത്സ ആവശ്യം
സ്‌ത്രീകളില്‍ പൊതുവെ കാണപ്പെടുന്ന, എന്നാല്‍ മാരകമല്ലാത്ത രോഗമാണ്‌ വെള്ളപോക്ക്‌. ശ്രദ്ധയോടും സമഗ്രതയോടും ശാസ്‌ത്രീയ അവബോധത്തോടും കൂടി ചികിത്സിച്ചാല്‍ രോഗം ഭേദമാക്കാം.

മാംസക്കഷ്‌ണം പോലെ പുറത്തേക്കു പോകുന്നതായി നിങ്ങള്‍ക്കു തോന്നുന്നത്‌ ഗര്‍ഭാശയത്തിന്റെ അകത്തുള്ള പാട ( Endometrium) ?കൊഴിഞ്ഞുപോകുന്നതാണ്‌. എന്‍ഡോമെട്രിയോസിസ്‌ എന്ന അസുഖവും വേദനയ്‌ക്കു കാരണമാകാം. വിശദമായ പരിശോധന ചെയ്‌തു ചികിത്സ നിശ്ചയിക്കേണ്ടതാണ്‌. ഹോര്‍മോണുകളുടെ ലെവല്‍ ശരിയാക്കുക. മൂത്രാശയം, വന്‍കുടല്‍ എന്നീ ഭാഗങ്ങളില്‍ അണുബാധ ഉണ്ടെങ്കില്‍ ചികിത്സിക്കുക. മാനസികമായും ശാരീരികമായും രോഗാവസ്ഥയുമായി പൊരുത്തപ്പെടുക തുടങ്ങി പല കാര്യങ്ങള്‍ ചികിത്സയുടെ ഭാഗമായുണ്ട്‌. പോഷകസമൃദ്ധമായ ആഹാരം, ശരിയായ വ്യായാമം എന്നിവയും ശീലിക്കണം.

വെള്ളപോക്ക്‌ അനാരോഗ്യം കൊണ്ടും ഉണ്ടാകാം. ഇത്‌ മാരകമായ അസുഖമല്ലെങ്കിലും സ്‌ത്രീകളെ പൊതുവെ വെള്ളപോക്ക്‌ അലട്ടുന്ന ഒന്നാണ്‌.

വെള്ളപോക്ക്‌: ശാസ്‌ത്രീയ ചികിത്സ ആവശ്യം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക