Image

ഒഐസിസി കുടുംബസംഗമവും അനുമോദന യോഗവും സംഘടിപ്പിച്ചു

ജോസ്‌ എം. ജോര്‍ജ്‌ Published on 30 November, 2012
ഒഐസിസി കുടുംബസംഗമവും അനുമോദന യോഗവും സംഘടിപ്പിച്ചു
അഡലൈഡ്‌: ഒഐസിസി അഡലൈഡിന്റെ ആഭിമുഖ്യത്തില്‍ കുടുംബസംഗമവും മികച്ച വിജയം കൈവരിച്ച അശ്വിന്‍ ജോയിക്കുള്ള അനുമോദന ചടങ്ങും സംഘടിപ്പിച്ചു.

പ്രസിഡന്റ്‌ ആന്റണി മാവേലി അധ്യക്ഷത വഹിച്ച യോഗത്തില്‍ എന്‍ഫീല്‍ഡ്‌ കമ്യൂണിറ്റി സെന്ററില്‍ നടന്ന യോഗത്തില്‍ അഡലൈഡിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവര്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി ബിജു ജോസഫ്‌ സ്വാഗതവും സംഘടന റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

പ്രവാസികളെ സംബന്ധിക്കുന്ന രാഷ്‌ട്രീയ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനും പ്രവാസി സമൂഹത്തിലും രാഷ്‌ട്രീയ സ്വാധീനമുള്ള വ്യക്തികളെ വളര്‍ത്തിയെടുക്കുന്നതിലും സാമൂഹിക പ്രതിബദ്ധതയുള്ള ഒരു ജനതയായി മാറാന്‍ അഡലൈഡ്‌ പ്രവാസികള്‍ക്ക്‌ കഴിയെട്ടെ എന്ന്‌ പ്രതിനിധികള്‍ പ്രത്യാശ പ്രകടിപ്പിച്ചു.

പന്ത്രണ്‌ടാം ക്ലാസില്‍ മികച്ച വിജയം നേടിയ അശ്വിന്‍ ജോയിയെ പ്രസിഡന്റ്‌ ആന്റണി മാവേലി ട്രോഫി നല്‍കി അനുമോദിച്ചു. ഉന്നത വിദ്യാഭ്യാസരംഗത്തും മികച്ച വിജയം കൈവരിക്കാന്‍ അശ്വിന്‌ കഴിയട്ടെ എന്ന്‌ മീഡിയ പ്രതിനിധി പോളി പാറക്കോടന്‍ അനുമോദന സന്ദേശത്തില്‍ പറഞ്ഞു.

ജോയിന്റ്‌ സെക്രട്ടറിമാരായ അനീഷ്‌ തോമസ്‌, ജിയോ ജോസ്‌, ഏരിയ കണ്‍വീനര്‍, ജിജോ, സാമൂഹിക രംഗത്ത്‌ സജീവമായി പ്രവര്‍ത്തിക്കുന്ന സജി വര്‍ഗീസ്‌ എന്നിവരും പ്രോഗ്രാമിന്റെ സജീവ സാന്നിധ്യമായിരുന്നു. എക്‌സിക്യൂട്ടീവ്‌ മെംബര്‍മാരായ ബിനു, ലിജോ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ബിജു, ടോം താന്നിക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ ഗാനമേളയും നടന്നു.
ഒഐസിസി കുടുംബസംഗമവും അനുമോദന യോഗവും സംഘടിപ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക