image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • CARTOON
  • VISA
  • MATRIMONIAL
  • ABOUT US

image

പി.ജി. വിട വാങ്ങി- പീറ്റര്‍ നീണ്ടൂര്‍

AMERICA 23-Nov-2012 പീറ്റര്‍ നീണ്ടൂര്‍
AMERICA 23-Nov-2012
പീറ്റര്‍ നീണ്ടൂര്‍
Share
image
പി.ജി. എന്ന പി. ഗോവിന്ദപ്പിള്ളയുടെ മരണവാര്‍ത്ത ഇപ്പോള്‍ അറിഞ്ഞു. ആ മഹദ് വ്യക്തിയുടെ ദേഹവിയോഗത്തില്‍ ദുഃഖിതരായ കുടുംബാംഗങ്ങള്‍ക്കും, അദ്ദേഹത്തെ സ്‌നേഹിച്ചിരുന്ന ജനങ്ങള്‍ക്കുമൊപ്പം ഞാനും ദുഃഖിക്കുന്നു. കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ നാരായ വേര് എന്നു വിശേഷിപ്പിക്കാവുന്ന വ്യക്തിപ്രഭാവമുള്ളതും, കേരളഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവുമായ പി.ജി.ക്ക് അന്ത്യാഞ്ജലികള്‍ അര്‍പ്പിക്കട്ടെ.

ഇക്കഴിഞ്ഞ ഒക്‌ടോബറില്‍ 'ലാന'യുടെ മുഖ്യാതിഥിയായി അമേരിക്ക സന്ദര്‍ശിച്ച ഡോ. ജോര്‍ജ്ജു ഓണക്കൂര്‍ സര്‍ എനിക്കു സമ്മാനമായി ഒരു പുസ്തകം തന്നു. പി.ജി. എന്ന സ്‌നേഹ വിസ്മയം എന്നായിരുന്നു അതിന്റെ പേര്. പി. ഗോവിന്ദപ്പിള്ളയെക്കുറിച്ച് പലതും കേട്ടിട്ടുണ്ടെങ്കിലും കൂടുതല്‍ മനസ്സിലാക്കാന്‍ കഴിഞ്ഞത് ഈ പുസ്തകം വായിച്ചതിനുശേഷമാണ്.

സാമ്പത്തിക ഭദ്രതയുള്ള കുടുംബത്തു ജനിച്ചു വളര്‍ന്നതാണെങ്കിലും പഴയ തറവാട്ടുക്കാരുടെ പല പെരുമാറ്റ ശൈലികളോടു നന്നേ ചെറുപ്പം മുതല്‍ തോന്നിയ ഒരു തരം വിദ്വേഷം വളര്‍ന്ന് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഒരു മുതല്‍ കൂട്ടായി മാറുകയായിരുന്നു. അധികാര മോഹം തൊട്ടുതീണ്ടാത്ത സംശുദ്ധ രാഷ്ട്രീയ ചിന്താധാര അറിവുകള്‍ക്കായുള്ള അന്തര്‍ദാഹത്താല്‍ വായിച്ചു തീര്‍ത്തിട്ടുള്ള പുസ്തകങ്ങള്‍ക്കു കണക്കില്ല. ലോകത്തിന്റെ ഏതുഭാഗത്തു നടക്കുന്ന ചെറുചലനങ്ങള്‍ പോലും അപ്പപ്പോള്‍ അറിയാന്‍ ആഗ്രഹിച്ചുകൊണ്ട് പത്രത്താളുകളും പുസ്തകശാലകളും പരതിനടന്ന പച്ചമനുഷ്യന്‍.

സൂര്യനെ ചുറ്റുന്ന ഗ്രഹങ്ങളില്‍ നടക്കുന്ന ചെറുചലനം പോലും ആധികാരികമായി പറയുവാന്‍ കെല്പുണ്ടായിരുന്നയാള്‍. പകരം വയ്ക്കുവാന്‍ മറ്റൊരാളില്ലാത്ത പത്തരമാറ്റുള്ള വ്യക്തിപ്രഭാവം. എല്ലാറ്റിനുപരി ഒരു മനുഷ്യസ്‌നേഹി.

എന്റെ പരിമിതമായ അറിവില്‍ നിന്നും എന്തെല്ലാം വിശേഷണങ്ങള്‍ പറഞ്ഞാലും ഇനി അദ്ദേഹം അറിയില്ല. അദ്ദേഹം പുനര്‍ജന്മത്തിലാണോ ആത്മമോക്ഷത്തിലാണോ വിശ്വസിച്ചിരുന്നതെന്നും അറിയില്ല. എന്തായാലും തനിക്കുകല്പിച്ചു കിട്ടിയ ഹൃസ്വവേളയില്‍ തലമുറകള്‍ നിലനില്‍ക്കത്തക്ക നല്ല നല്ല ഓര്‍മ്മകള്‍ ബാക്കിയാക്കി പി.ജി. വിട വാങ്ങി.


Facebook Comments
Share
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
യാഥാസ്ഥിക പൊളിറ്റിക്കൽ ആക്ഷൻ കോൺഫ്രൻസ് [സി.പി.എ. സി]. 2 (ആൻഡ്രുസ്)
അവരെ തോൽപിക്കണം (അമേരിക്കൻ തരികിട-121 മാർച്ച് 3)
കൊവിഡും മാനസികാരോഗ്യവും: ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂയോർക് സംഘടിപ്പിക്കുന്ന സെമിനാർ ശനിയാഴ്ച
ഇ-മലയാളി ലോക മലയാളികൾക്കായി കഥാ മത്സരം സംഘടിപ്പിക്കുന്നു
സ്റ്റിമുലസ് ചെക്ക് അർഹതക്കുള്ള വരുമാന പരിധി കുറച്ചു
ഫോമാ ക്രിഡന്‍ഷ്യല്‍ കമ്മറ്റി ഭാരവാഹികളെ തെരെഞ്ഞെടുത്തു
വാക്സിൻ അപ്പോയിന്റ്മെന്റ് എങ്ങനെ എടുക്കാം ; അറിയണ്ടതെല്ലാം
ഫൊക്കാന അനുശോചിച്ചു
അസോസിയേറ്റ് അറ്റോർണി ജനറൽ നോമിനി വനിതാ ഗുപ്‌തക്ക് നീര ടാണ്ടനെറ് ഗതി വരുമോ?
കോട്ടയം അസോസിയേഷൻ അനുശോചിച്ചു
ടൈറ്റസ് തോമസ് (ടിറ്റി-71) ന്യു ജേഴ്‌സിയിൽ നിര്യാതനായി
കത്തോലിക്കർ ജെ ആൻഡ് ജെ വാക്സിൻ സ്വീകരിക്കരുതെന്ന് ന്യൂ ഓർലിയൻസ് അതിരൂപത
ഭാര്‍ഗവി അമ്മ (97) നിര്യാതയായി
ഇ-മലയാളി ഫാൻസ്‌ ക്ലബിൽ അംഗമാകുക
തണല്‍ കാനഡയ്ക്ക് പുതിയ സാരഥികള്‍
അമേരിക്കയില്‍ ശരാശരി മനുഷ്യായുസ്സ് കുറയുന്നു; ഇന്‍ഡ്യയില്‍ കൂടുന്നു (കോര ചെറിയാന്‍)
ബൈഡന് ആദ്യ പ്രഹരം - ക്യാബിനറ്റിലേക്കുള്ള നീരാ ടണ്ഠന്റെ നാമനിര്‍ദ്ദേശം പിന്‍വലിച്ചു .
കാണാതായ പിതാവിന്റേയും രണ്ട് കുട്ടികളേയും മൃതദേഹം കണ്ടെടുത്തു
ഇവാഞ്ചലിസ്റ്റ് ഡോ.സാം കമലേശന്‍ ജോര്‍ജിയായില്‍ അന്തരിച്ചു
ഫോമാ വനിതാ ഫോറം ലോക വനിതാ ദിനം ആഘോഷിക്കുന്നു.

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut