തിരുവനന്തപുരം: മൂന്നു ദിവസത്തെ
സന്ദര്‍ശനത്തിനായി രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ കേരളത്തിലെത്തി.
തിരുവനന്തപുരം വ്യോമസേനാ വിമാനത്താവളത്തിലിറങ്ങിയ രാഷ്ട്രപതിയെ ഗവര്‍ണര്‍
ആര്.എസ്. ഗവായ്, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവര്‍ ചേര്‍ന്ന്
സ്വീകരിച്ചു. തിരുവനന്തപുരത്തു നിന്ന് രാഷ്ട്രപതി ഹെലികോപ്റ്ററില്‍
കൊല്ലത്തേക്ക് തിരിക്കും.