Image

മനാമയില്‍ വന്‍ തീപിടുത്തം: ലക്ഷക്കണക്കിന്‌ ദിനാറിന്റെ നഷ്‌ടം

Published on 16 November, 2012
മനാമയില്‍ വന്‍ തീപിടുത്തം: ലക്ഷക്കണക്കിന്‌ ദിനാറിന്റെ നഷ്‌ടം
മനാമ: സദദില്‍ ബുധനാഴ്‌ച അര്‍ധരാത്രിയുണ്ടായ വന്‍ തീപിടിത്തത്തില്‍ നിരവധി കടകള്‍ പൂര്‍ണമായി കത്തിനശിച്ചു. ഇതത്തേുടര്‍ന്ന്‌ ലക്ഷക്കണക്കിന്‌ ദിനാറിന്‍െറ നഷ്ടമുണ്ടായി. ഒരു കമ്പനിയില്‍ മാത്രം ആറു ലക്ഷത്തിലേറെ ദിനാറിന്‍െറ നഷ്ടം സംഭവിച്ചെന്നാണ്‌ പ്രാഥമിക കണക്ക്‌. അതേസമയം, ആര്‍ക്കും ആളപായമില്ല. 12 മണിക്കൂറോളം നീണ്ട ശ്രമത്തിന്‍െറ ഫലമായാണ്‌ തീ അണച്ചത്‌.

സദദില്‍ അടുത്തടുത്തുള്ള മൂന്നു കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നാല്‌ കമ്പനികളിലാണ്‌ ബുധനാഴ്‌ച അര്‍ധരാത്രി 12 മണിയോടെ വന്‍ തീപിടിത്തമുണ്ടായത്‌.

ഒരു കമ്പനിക്ക്‌ കീഴില്‍ തന്നെ ഒരു കെട്ടിടത്തില്‍ വ്യത്യസ്‌ത സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. ഡബ്‌ളിയു.എ.ടി/ഗ്രികോ ഗ്രൂപ്‌ ഓഫ്‌ കമ്പനീസ്‌ (വെസ്‌റ്റേണ്‍ ഏരിയ ട്രേഡിങ്‌ ആന്‍ഡ്‌ കോണ്‍ട്രാക്ടിങ്‌), അല്‍കറമാസി ട്രേഡിങ്‌ ആന്‍ഡ്‌ എസ്റ്റാബ്‌ളിഷ്‌മെന്‍റ്‌സ്‌, അല്‍മോതി കോണ്‍ട്രാക്ടിങ്‌ ആന്‍ഡ്‌ ട്രേഡിങ്‌, സദദ്‌ കോണ്‍ട്രാക്ടിങ്‌ എസ്റ്റാബ്‌ളിഷ്‌മെന്‍റ്‌സ്‌, അല്‍നേമ ട്രേഡിങ്‌ ആന്‍ഡ്‌ എസ്റ്റാബ്‌ളിഷ്‌മെന്‍റ്‌സ്‌, ഇന്‍ഡസ്‌ട്രിയല്‍ എക്‌സ്‌പീരിയന്‍സ്‌ എന്നീ കമ്പനികളാണ്‌ കത്തിനശിച്ചത്‌. ഇതില്‍ ഏറ്റവും കൂടുതല്‍ നഷ്ടം സംഭവിച്ചത്‌ വെസ്‌റ്റേണ്‍ ഏരിയ ട്രേഡിങ്‌ ആന്‍ഡ്‌ കോണ്‍ട്രാക്ടിങിനാണ്‌. അല്‍കറമാസി ട്രേഡിങ്‌ എസ്റ്റാബ്‌ളിഷ്‌മെന്‍റ്‌സിലാണ്‌ ആദ്യം തീപിടിത്തമുണ്ടായതെന്ന്‌ സംശയിക്കുന്നു. എന്നാല്‍, എങ്ങനെയാണ്‌ ഇത്‌ സംഭവിച്ചതെന്ന്‌ വ്യക്തമല്ല. നിമിഷങ്ങള്‍ക്കകം ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്‌ തൊട്ടടുത്ത കെട്ടിടങ്ങളിലേക്ക്‌ തീ പടര്‍ന്നു. അര്‍ധരാത്രി 12ന്‌ വിവരം ലഭിച്ച ഉടന്‍ സിവില്‍ ഡിഫന്‍സിന്‍െറ ഒരു യൂനിറ്റ്‌ സ്ഥലത്തെത്തി. എന്നാല്‍, തീ കൂടുതല്‍ ഭാഗങ്ങളിലേക്ക്‌ പടരാന്‍ തുടങ്ങിയതോടെ സിവില്‍ ഡിഫന്‍സിന്‍െറ നിരവധി യൂനിറ്റുകള്‍ സ്ഥലത്തെത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക