Image

യാത്രാപ്രശ്‌നം അവതരിപ്പിച്ച മാധ്യമ പ്രവര്‍ത്തകരോട്‌ വയലാര്‍ രവി തട്ടിക്കയറിയ സംഭവത്തില്‍ വന്‍ പ്രതിഷേധം

Published on 13 November, 2012
യാത്രാപ്രശ്‌നം അവതരിപ്പിച്ച മാധ്യമ പ്രവര്‍ത്തകരോട്‌ വയലാര്‍ രവി തട്ടിക്കയറിയ സംഭവത്തില്‍ വന്‍ പ്രതിഷേധം
ഷാര്‍ജ: പ്രവാസികളുടെ യാത്രാപ്രശ്‌നം അവതരിപ്പിച്ച മാധ്യമ പ്രവര്‍ത്തകരോട്‌ കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി തട്ടിക്കയറിയ സംഭവത്തില്‍ ഗള്‍ഫ്‌ പ്രവാസികള്‍ക്കിടയില്‍ വന്‍ പ്രതിഷേധം. ഞായറാഴ്‌ച വൈകീട്ട്‌ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ സംഘടിപ്പിച്ച സ്വീകരണത്തിന്‌ ശേഷം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കവേയായിരുന്നു മന്ത്രിയുടെ രോഷ പ്രകടനം.

മാധ്യമ പ്രവര്‍ത്തകര്‍ എയര്‍ ഇന്ത്യ സ്ഥിരമായി സര്‍വീസ്‌ മുടക്കുന്നതിനെ കുറിച്ച്‌ ചോദിച്ചപ്പോള്‍ എയര്‍ ഇന്ത്യ പ്രശ്‌നങ്ങള്‍ ഇവിടെ വന്നതിനുശേഷം ആരും തന്‍െറ ശ്രദ്ധയില്‍പ്പെടുത്തിയിട്ടില്ലെന്നന്നും. പരിഹാരമാര്‍ഗം ഉണ്ടാക്കി നിങ്ങള്‍ പറയൂ, ഞാനത്‌ പോലെ ചെയ്യാമെന്നും രോഷത്തോടെ പറഞ്ഞു. ഇത്‌ താന്‍ സ്ഥിരമായി നാട്ടില്‍വെച്ച്‌ കാണുന്നതും കേള്‍ക്കുന്നതുമാണെന്നും ഇത്തരത്തിലുള്ള വേല തന്‍െറയടുത്ത്‌ ചെലവാകില്ലെന്നും അദദ്ദഹം പറഞ്ഞു.

മന്ത്രി മാധ്യമ പ്രവര്‍ത്തകര്‍ മാര്‍ക്‌സിസ്റ്റുകാരുടെ പണി എടുക്കേണ്ട എന്ന ഉപദേശം നല്‍കി അദ്ദേഹം രോഷത്തോടെ ഇറങ്ങിപ്പോയി. ചില ദൃശ്യമാധ്യമങ്ങള്‍ ഇതിന്‍െറ ദൃശ്യങ്ങള്‍ പുറത്തുവിട്ടതോടെ പ്രവാസി സമൂഹത്തിനിടയില്‍ സംഭവം വന്‍ പ്രതിഷേധത്തിനിടയാക്കി.

ഇതിനിടെ വയലാര്‍ രവിയുടെ ബഹ്‌റൈന്‍ സന്ദര്‍ശനം റദ്ദാക്കി. 16നാണ്‌ സന്ദര്‍ശനം നിശ്ചയിച്ചിരുന്നത്‌. ഇതോടൊപ്പം സൗദി സന്ദര്‍ശനവും റദ്ദാക്കി. ആന്ധ്രപ്രദേശിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കുന്നതിന്‌ കോണ്‍ഗ്രസ്‌ പ്രസിഡന്‍റ്‌ സോണിയ ഗാന്ധി വിളിച്ചത്‌ പ്രകാരമാണ്‌ സന്ദര്‍ശനം റദ്ദാക്കി മടങ്ങുന്നതെന്ന്‌ വയലാര്‍ രവിയുടെ അഡീഷനല്‍ െ്രെപവറ്റ്‌ സെക്രട്ടറി വി.എന്‍ അജയന്‍ അറിയിച്ചു.
യാത്രാപ്രശ്‌നം അവതരിപ്പിച്ച മാധ്യമ പ്രവര്‍ത്തകരോട്‌ വയലാര്‍ രവി തട്ടിക്കയറിയ സംഭവത്തില്‍ വന്‍ പ്രതിഷേധം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക