Image

പ്രവാസികാര്യ മന്ത്രിയുടെ സന്ദര്‍ശനം: `കൗം' പ്രതിഷേധ കൂട്ടായ്‌മ സംഘടിപ്പിച്ചു

സിദ്ധിഖ്‌ വലിയകത്ത്‌ Published on 12 November, 2012
പ്രവാസികാര്യ മന്ത്രിയുടെ സന്ദര്‍ശനം: `കൗം' പ്രതിഷേധ കൂട്ടായ്‌മ സംഘടിപ്പിച്ചു
കുവൈറ്റ്‌: എയര്‍ ഇന്ത്യ യാത്രക്കാരെ ഭീകരവാദികളായി ചിത്രീകരിക്കുകയും പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുത്ത്‌ പീഡിപ്പിക്കുകയും ചെയ്‌ത സംഭവത്തില്‍ ഒരു തരത്തിലുള്ള ഇടപെടലും നടത്താതെ മൗനം പാലിച്ച പ്രവാസകാര്യ മന്ത്രി വയലാര്‍ രവിയുടെ നിഷേധാത്മക നിലപാടിനെതിരെ അദ്ദേഹം കുവൈത്തിലത്തെിയ ഇന്നലെ കേരള എയര്‍പോര്‍ട്ട്‌സ്‌ യൂസേഴ്‌സ്‌ മൂവ്‌മെന്റിന്‍െറ (കൗം) ആഭിമുഖ്യത്തില്‍ പ്രതിഷേധ കൂട്ടായ്‌മ സംഘടിപ്പിച്ചു.

പ്രവാസി ഭാരതീയ ദിവസിന്‍െറ പ്രചരണാര്‍ഥമത്തെുന്ന മന്ത്രിയുടെ വരവിനോടനുബന്ധിച്ച്‌ ഇന്ത്യന്‍ എംബസിയില്‍ കമ്യൂണിറ്റി മീറ്റിങ്‌ നടക്കുന്ന സമയത്ത്‌ തന്നെ അബ്ബാസിയ യുണൈറ്റഡ്‌ ഇന്ത്യന്‍ സ്‌കൂളില്‍ നടന്ന കൂട്ടായ്‌മയില്‍ കുവൈത്തിലെ പ്രമുഖ സാംസ്‌കാരിക, സംഘടനാ പ്രവര്‍ത്തകര്‍ അണിനിരന്നു.

ഓപണ്‍ കാന്‍വാസില്‍ കുവൈത്തിലെ പ്രമുഖ ചിത്രകാരന്മാരുടെ ചിത്രരചന, മലയാളി യാത്രക്കാരോടുള്ള അവഗണനയിലും പീഡനത്തിലും പ്രതിഷേധിച്ച്‌ എയര്‍ ഇന്ത്യയുടെ ചിഹ്നമായ മഹാരാജയുടെ ചിത്രത്തില്‍ ആണിയടിക്കല്‍, എയര്‍ ഇന്ത്യ `റാഞ്ചല്‍' സംഭവത്തില്‍ മൗനം ദീക്ഷിക്കുന്ന പ്രവാസികാര്യ മന്ത്രിയുടെ നിലപാടില്‍ പ്രതിഷേധിച്ച്‌ ഒരു മിനിറ്റ്‌ മൗനമാചരിച്ചുള്ള പ്രതിഷേധച്ചങ്ങല തുടങ്ങിയ പ്രതീകാത്മക പരിപാടികളാണ്‌ അരങ്ങേറിയത്‌. മഹാരാജയുടെ ചിത്രത്തില്‍ ആണിയടിക്കല്‍ കൈപ്പട്ടൂര്‍ തങ്കച്ചനും തോമസ്‌ മാത്യു കടവിലും ചേര്‍ന്ന്‌ ഉദ്‌ഘാടനം ചെയ്‌തു. ചിത്രരചന ജോണ്‍ ആര്‍ട്‌സും ശ്രീനിവാസനും തുടങ്ങിവെച്ചു. കൗം അംഗങ്ങളായ സത്താര്‍ കുന്നില്‍, ബാബുജി ബത്തേരി, മുകേഷ്‌, ടി.വി. ഹിക്‌മത്ത്‌, ചന്ദ്രമോഹന്‍ കണ്ണൂര്‍, അബ്ദുല്‍ ഫത്താഹ്‌ തയ്യില്‍, അസീസ്‌ തിക്കോടി, മുഹമ്മദ്‌ റിയാസ്‌, ഇഖ്‌ബാല്‍ കുട്ടമംഗലം, കലാം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

വിവിധ സംഘടനാ നേതാക്കളും സാംസ്‌കാരിക പ്രവര്‍ത്തകരുമായ കെ. വിനോദ്‌, എഞ്ചി. റഹീം, ജോയ്‌ മുണ്ടക്കാട്‌, സാം പൈനും മൂട്‌, ആലിക്കോയ, രഘുനാഥന്‍ നായര്‍, വിജയന്‍ താഴത്ത്‌, ഷാജി രഘുവരന്‍, അബൂബക്കര്‍, സാംകുട്ടി തോമസ്‌, പി.ടി. ശാഫി, അബ്ദുറഹീം, റഷീദ്‌ പയന്തോങ്‌, അശ്‌റഫ്‌ കാളത്തോട്‌, പി. ഭാസ്‌കരന്‍, സജി തോമസ്‌ മാത്യൂ , നിജാസ്‌ കാസിം തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രവാസികാര്യ മന്ത്രിയുടെ സന്ദര്‍ശനം: `കൗം' പ്രതിഷേധ കൂട്ടായ്‌മ സംഘടിപ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക