Image

ഗ്വാട്ടിമാലയില്‍ ഭൂചലനം; ഒരാള്‍ക്ക്‌ പരുക്ക്‌

Published on 11 November, 2012
ഗ്വാട്ടിമാലയില്‍ ഭൂചലനം; ഒരാള്‍ക്ക്‌ പരുക്ക്‌
ഗ്വാട്ടിമാല സിറ്റി: മധ്യ അമേരിക്കന്‍ രാജ്യമായ ഗ്വാട്ടിമാലയില്‍ ഒരാഴ്‌ചയ്‌ക്കുള്ളില്‍ രണ്ടാമതും ഭൂചലനം. ഞായറാഴ്‌ചയാണ്‌ ഗ്വാട്ടിമാലയിലെ പസഫിക്‌ തീരത്ത്‌ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്‌. ഒരാള്‍ക്ക്‌ പരുക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്‌. എന്നാല്‍ കനത്ത നാശനഷ്‌ടങ്ങള്‍ ഒന്നും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ല. മെക്‌സിക്കോ അതിര്‍ത്തിക്കു സമീപം പസഫിക്‌ സമുദ്രത്തില്‍ മുപ്പത്‌ കിലോമീറ്റര്‍ താഴ്‌ചയിലാണ്‌ പ്രഭവകേന്ദ്രം.

ബുധനാഴ്‌ചയുണ്ടായ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 52 പേര്‍ക്ക്‌ ജീവന്‍ നഷ്‌ടപ്പെട്ടിരുന്നു. 36 വര്‍ഷത്തിനുള്ളില്‍ രാജ്യം നേരിട്ട ഏറ്റവും വലിയ പ്രകൃതി ദുരന്തമായിരുന്നു ഇത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക