Image

ചാര്‍മിനാര്‍ പരിസരത്ത് സംഘര്‍ഷാവസ്ഥ; അഞ്ച് എം.ഐ.എം നിയമസഭാംഗങ്ങള്‍ കസ്റ്റഡിയില്‍

Published on 11 November, 2012
ചാര്‍മിനാര്‍ പരിസരത്ത് സംഘര്‍ഷാവസ്ഥ; അഞ്ച് എം.ഐ.എം നിയമസഭാംഗങ്ങള്‍ കസ്റ്റഡിയില്‍
ഹൈദരാബാദ്: ചരിത്രപ്രസിദ്ധമായ ചാര്‍മിനാര്‍ പരിസരത്തെ ക്ഷേത്ര നിര്‍മാണം നിര്‍ത്തിവെക്കണമെന്ന ആവശ്യവുമായി രംഗത്തിറങ്ങിയ അഞ്ച് മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ (എം.ഐ.എം) എം.എല്‍.എമാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രദേശത്ത് ഏതാനും ദിവസങ്ങളായി സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. എം.ഐ.എം നേതാവ് അക്ബറുദ്ദീന്‍ ഉവൈസിയും കസ്റ്റഡിയിലായവരില്‍ ഉള്‍പ്പെടും. ചാര്‍മിനാറിനോടുചേര്‍ന്ന് നടക്കുന്ന ക്ഷേത്രനിര്‍മാണ പ്രവൃത്തികള്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് എം.ഐ.എം സമര രംഗത്താണ്. പാര്‍ട്ടി നല്‍കിയ പരാതിയെ തുടര്‍ന്ന് ചാര്‍മിനാര്‍ പരിസരത്ത് തല്‍സ്ഥിതി നിലനിര്‍ത്തണമെന്നും നിര്‍മാണ പ്രവൃത്തികള്‍ പാടില്ലെന്നും ആന്ധ്രപ്രദേശ് ഹൈകോടതി ഉത്തരവിട്ടിരുന്നു. കോടതി വിധിയുണ്ടായിട്ടും വിപുലീകരണം തുടരുകയാണെന്നും എം.ഐ.എം ആരോപിക്കുന്നു. പ്രദേശത്ത് നിരോധാജ്ഞ നിലനില്‍ക്കുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക