Image

ഹിന്ദു പുരോഹിതനുനേരെ ജര്‍മനിയില്‍ മുഖംമൂടി ആക്രമണം

ജോസ് കുമ്പിളുവേലില്‍ Published on 11 November, 2012
ഹിന്ദു പുരോഹിതനുനേരെ ജര്‍മനിയില്‍ മുഖംമൂടി ആക്രമണം
ബര്‍ലിന്‍: ജര്‍മനിയില്‍ ഹിന്ദു പുരോഹിതന്‍ ശിവ ഭാസ്‌കര ഗുരുക്കള്‍ക്കുനേരേ അഞ്ചംഗ മുഖംമൂടി സംഘം ആക്രമണം നടത്തി.താമസസ്ഥലത്ത് അതിക്രമിച്ചു കടന്നായിരുന്നു ആക്രമണം. വാതില്‍ വെട്ടിപ്പൊളിച്ചാണ് സംഘം അകത്തുകയറിയത്. വീട്ടില്‍ കടന്നുകയറിയ സംഘം ഗുരുക്കളുടെ ഭാര്യയെ കെട്ടിയിട്ടതിനു ശേഷമാണ് അക്രമം നടത്തിയത്. അക്രമികളുടെ കണ്ണില്‍ കുരുമുളകു പൊടി വിതറിയാണ് ഗുരുക്കള്‍ രക്ഷപെട്ടത്. ഗുരുക്കള്‍തന്നെയാണ് പോലീസിനെ വിവരം അറിയച്ചത്.

അടുത്തുള്ള പള്ളി ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്ത ശേഷമാണ് സംഘം ഗുരുക്കളുടെ വീട്ടിലുമെത്തിയത്. മോഷണം തന്നെയായിരുന്നു ലക്ഷ്യമെന്നാണ് പ്രാഥമിക നിഗമനമെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. 

1983 മുതല്‍ ജര്‍മനിയില്‍ സ്ഥിരതാമസമാണ് ഗുരുക്കള്‍. മധ്യജര്‍മന്‍ സംസ്ഥാനമായ വെസ്റ്റ്ഫാളിയിലെ ഹാം എന്ന നഗരത്തിലാണ് ഇദ്ദേഹം താമസിക്കുന്നത്. 



ഹിന്ദു പുരോഹിതനുനേരെ ജര്‍മനിയില്‍ മുഖംമൂടി ആക്രമണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക