ബ്രിസ്‌ബെന്‍: സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ വരവേല്‍ക്കാന്‍ ബ്രിസ്‌ബെനില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചു.
ഫാ. തോമസ് അരീക്കുഴി, ഫാ. ജോസഫ് തോട്ടാങ്കര്‍ (കോ-ഓര്‍ഡിനേറ്റേഴ്‌സ്), ടോം ജോസഫ് (ജനറല്‍ കണ്‍വീനര്‍), ജോളി കരുമത്തി (പബ്ലിസിറ്റി കണ്‍വീനര്‍), ജയിംസ് മാത്യു, ജോണ്‍ മാത്യു (റിസപ്ഷന്‍), തോമസ് മാത്യു, സന്തോഷ് മാത്യു (ലിറ്റര്‍ജി), ജേക്കബ് മത്തായി, രാജന്‍ പി. ജോണ്‍ (ഫുഡ് ആന്‍ഡ് റിഫ്രഷ്‌മെന്റ്), ജോസ് കണ്ണൂര്‍, ഷിബു വര്‍ഗീസ് (ഫൈനാന്‍സ്) എന്നിവരെ തെരഞ്ഞെടുത്തു.
നവംബര്‍ 29ന് (വ്യാഴം) വൈകുന്നേരം 5.30ന് എത്തുന്ന മാര്‍ ജോര്‍ജ് ആലഞ്ചേരിയെ ഹോളണ്ട് പാര്‍ക്ക് പള്ളിയങ്കണത്തില്‍ കുട്ടികളുടേയും മുത്തുക്കുടകളുടേയും വാദ്യമേളങ്ങളുടേയും യുവനിരകളുടേയും അകമ്പടിയോടെ ആര്‍ച്ച് ബിഷപ്പിനെ വരവേല്‍ക്കും. ദേവാലയത്തില്‍ കര്‍ദിനാളിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന ദിവ്യബലി നടക്കും. തുടര്‍ന്നു നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിലും പൊതുസമ്മേളനത്തിലും ബ്രിസ്‌ബെനിലെ പ്രമുഖര്‍ പങ്കെടുക്കും.
കര്‍ദിനാളിനെ സ്വീകരിക്കാനും വി. കുര്‍ബാനയിലും പൊതുസമ്മേളനത്തിലും സ്‌നേഹവിരുന്നിലും പങ്കെടുക്കാന്‍ സ്വീകരണ കമ്മിറ്റി പ്രവാസി മലയാളികളെ സ്വാഗതം ചെയ്തു.