Image

കോപൈലറ്റിനെയും നാല് വിമാന ജീവനക്കാരെയും ചോദ്യം ചെയ്യും

Published on 07 November, 2012
കോപൈലറ്റിനെയും നാല് വിമാന ജീവനക്കാരെയും ചോദ്യം ചെയ്യും
തിരുവനന്തപുരം: വിമാനത്തില്‍ പൈലറ്റും യാത്രക്കാരുമായുണ്ടായ പ്രശ്‌നത്തെതുടര്‍ന്നുള്ള സംഭവത്തില്‍ കോപൈലറ്റിനെയും നാല് വിമാനജീവനക്കാരെയും അന്വേഷണസംഘം ചോദ്യം ചെയ്യും.

എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തിലെ കോ പൈലറ്റ് ചന്ദ്രഗുപ്ത, സീനിയര്‍ കാബിന്‍ ക്രൂ സുജിത്, ജീവനക്കാരായ സന്ദീപ്, നേഖ, മേഘ എന്നിവരെയാണ് ചോദ്യം ചെയ്യുന്നത്.

സുജിത്തിനെ യാത്രക്കാര്‍ മര്‍ദ്ദിച്ചതായും പരാതിയുണ്ടായിരുന്നു. മൊഴിയെടുക്കാനായി അന്വേഷണ ഉദ്യോഗസ്ഥര്‍ കൊച്ചിയിലേക്ക് പോയേക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക