Image

വളപട്ടണം: സുധാകരനെതിരെ നിയമാനുസൃത നടപടി ഉണ്ടാകും തിരുവഞ്ചൂര്‍

Published on 07 November, 2012
വളപട്ടണം: സുധാകരനെതിരെ നിയമാനുസൃത നടപടി ഉണ്ടാകും  തിരുവഞ്ചൂര്‍
തിരുവനന്തപുരം: വളപട്ടണം പോലീസ് സ്‌റ്റേഷനില്‍ കെ.സുധാകരന്‍ അതിക്രമം കാണിച്ച സംഭവത്തില്‍ നിയമാനുസൃതമായ നടപടി ഉണ്ടാകുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ജോലി സ്ഥലത്ത് പോലീസുകാര്‍ സുരക്ഷിതരായിരിക്കണം. അവരുടെ ജോലി തടസ്സപ്പെടുത്താന്‍ അനുവദിക്കില്ല. പോലീസിന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയണം. 

എന്നാല്‍ അതേസമയം തന്നെ പൊതുപ്രവര്‍ത്തകര്‍ക്ക് സ്‌റ്റേഷനില്‍ മാന്യമായ പരിഗണന കിട്ടണം. അവര്‍ ചൂണ്ടിക്കാണിക്കുന്ന ന്യായമായ കാര്യങ്ങളോട് പോസിറ്റീവായി പ്രതികരിക്കണം. പല കാര്യങ്ങള്‍ക്കുമായി പൊതുപ്രവര്‍ത്തകര്‍ക്ക് സ്‌റ്റേഷനില്‍ പോകേണ്ടിവരും. ഇക്കാര്യത്തില്‍ ഒരു ലഷ്മണരേഖയുണ്ട്. അത് എല്ലാവരും പാലിക്കണം. രണ്ടുപേരെ വസ്ത്രമില്ലാതെ വളപട്ടണം സ്‌റ്റേഷനിലെ ലോക്കപ്പിലിട്ട എസ്.ഐയുടെ നടപടി ശരിയായിരുന്നില്ല. അതിനാണ് ഐ.ജിയുടെ റിപ്പോര്‍ട്ടിന്റെയടിസ്ഥാനത്തില്‍ അദ്ദേഹത്തെ സ്ഥലം മാറ്റിയത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക