ഷിക്കാഗോ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ
അമേരിക്കന്‍ ഭദ്രാസനത്തിലെ മാര്‍ത്തമറിയം വനിതാ സമാജത്തിന്റെ വാര്‍ഷിക
സമ്മേളനവും, സംഘടനയുടെ എണ്‍പതാം വാര്‍ഷികവും ഷിക്കാഗോയിലെ ഓക്ക്പാര്ക്
പാര്‍ക്ക് സെന്റ് ഗ്രിഗോറിയോസ് ദേവാലയത്തില്‍ വെച്ച് ഒക്ടോബര്‍ 7,8
തീയതികളില്‍ നടക്കും.
ഭദ്രാസന മെത്രാപ്പോലീത്ത അഭി. അലക്സിയോസ് മാര്‍ യൗസേബിയോസ്
അധ്യക്ഷതവഹിക്കുന്ന സമ്മേളനത്തില്‍ സഭയിലെ വൈദീക ശ്രേഷ്ഠരും ഡീക്കന്‍
സുജിത് തോമസ് എന്നിവരും ക്ലാസ് എടുക്കും.
ഒക്ടോബര്‍ ഏഴാംതീയതി രണ്ടുമണി മുതല്‍ രജിസ്ട്രേഷന് ആരംഭിക്കും.
"ദൈവത്തിന്റെ വചനത്താലും പ്രാര്‍ത്ഥനയാലും അവ ശുദ്ധീകൃതമാകും' എന്ന വചനമാണ്
ക്ലാസിന്റെ പ്രധാന പഠനവിഷയം. രണ്ടു ദിവസങ്ങളിലായി നടക്കുന്ന ഈ വാര്‍ഷിക
യോഗത്തിലേക്ക് ഭദ്രാസനത്തിലെ ധാരാളം സമാജം അംഗങ്ങള്‍ ഇതിനകം രജിസ്റ്റര്‍
ചെയ്തുകഴിഞ്ഞു എന്ന് ജനറല്‍ സെക്രട്ടറി സാലി തമ്പാന് ഡാളസില്‍ അറിയിച്ചു.
വിപുലമായ ഒരുക്കങ്ങളാണ് സമ്മേളനത്തിന്റെ വിജയത്തിനായി നടത്തുന്നത്.
ഷിക്കാഗോയിലെ ആതിഥേയരായ നാല് പള്ളികളിലെ വികാരിമാരായ ഫാ. ദാനിയേല്‍
ജോര്‍ജ്, ഫാ. ഹാം ജോസഫ്, ഫാ. നൈനാന് ജോര്‍ജ്, ഫാ. എബി ചാക്കോ എന്നിവര്‍
കമ്മിറ്റി അംഗങ്ങളോടൊത്ത് പ്രവര്‍ത്തിക്കുന്നു. ലാലി വടക്കേടം, ബെറ്റി
ഗ്ലാഡ്സണ്‍, അമ്മിണിക്കുട്ടി ജീവന്, മോളമ്മ മാത്യു, ബീന എഴുക്കുന്നേല്,
അന്നമ്മ കുര്യാക്കോസ്, അമ്മിണി തോമസ്, ലതാ ബെന്നി, ഷൈനി ജോസ്, സൂസന്
ചാക്കോ എന്നിവരോടൊപ്പം വൈസ് പ്രസിഡന്റായി ജോര്‍ജ് പൗലോസ് അച്ചനും
കര്‍മ്മനിരതനാണ്. പബ്ലിസിറ്റി കമ്മിറ്റിക്കുവേണ്ടി ജോര്‍ജ് പണിക്കര്‍,
മോളമ്മ മാത്യു എന്നിവര്‍ അറിയിച്ചതാണിത്.