Image

ബര്‍ഫി നിയമകുരുക്കിലേക്ക്: മാനനഷ്ടക്കേസുമായി കായിക താരം

Published on 24 October, 2012
ബര്‍ഫി നിയമകുരുക്കിലേക്ക്: മാനനഷ്ടക്കേസുമായി കായിക താരം
ഓസ്‌കര്‍ പുരസ്‌കാരത്തിനായി ഇന്ത്യയില്‍ നിന്നുള്ള ഏക നോമിനേഷനായ ബര്‍ഫിയുടെ നിര്‍മ്മാതാക്കള്‍ക്കെതിരെ മാനനഷ്ട കേസ് കൊടുക്കുമെന്ന ഭീഷണിയുമായി കായിത താരം രംഗത്ത്. കശ്മീരിലെ അറിയപ്പെടുന്ന ഫുട്‌ബോള്‍ താരമായ മുഹമ്മദ് യൂസഫിന്റെ മകനും കായിക താരവുമായ മജീദ് യൂസഫ് ദാറാണ് തന്റെ അനുമതി കൂടാതെ തന്നെ മോശമായി ചിത്രീകരിച്ചതിന്റെ പേരില്‍ ബര്‍ഫിയുടെ അണിയറ പ്രവര്‍ത്തകരെ കോടതി കയറ്റാന്‍ ഒരുങ്ങുന്നത്.

റണ്‍ബീര്‍ കപ്പൂറും പ്രിയങ്ക ചോപ്രയും നായികനായകന്‍മാരായി എത്തുന്ന സിനിമയില്‍ മജീദ് യുസഫ് ദാറിനെ ബാങ്ക് മോഷ്ടാക്കളില്‍ ഒരാളായാണ് ചിത്രീകരിച്ചിട്ടുള്ളത്. തന്റെ കക്ഷി ഒരു സാധാരണ വ്യക്തിയല്ലെന്നും കശ്മീര്‍ താഴ്വരയില്‍ അറിയപ്പെടുന്ന ഒരു സ്‌പോര്‍ട്ട്‌സ് പ്രതിനിധിയാണെന്നും ദാറിന്റെ അഭിഭാഷകന്‍ അബിദ് ബനാദയ് പറഞ്ഞു. ബര്‍ഫിയുടെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ ഉടന്‍ നോട്ടീസ് അയക്കുമെന്നും അഭിഭാഷകന്‍ അറിയിച്ചു.

ഹോളിവുഡ് സിനിമകളിലെ രംഗങ്ങള്‍ മോഷ്ടിച്ചാണ് സംവിധായകന്‍ അനുരാഗ് ബസു ബര്‍ഫി ഒരുക്കിയിട്ടുള്ളതെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു.

ബര്‍ഫി നിയമകുരുക്കിലേക്ക്: മാനനഷ്ടക്കേസുമായി കായിക താരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക