Image

സ്‌തനാര്‍ബുദ ബോധവത്‌കരണ പ്രചാരണ പരിപാടിക്ക്‌ തുടക്കമായി

അനില്‍ സി. ഇടിക്കുള Published on 20 October, 2012
സ്‌തനാര്‍ബുദ ബോധവത്‌കരണ പ്രചാരണ പരിപാടിക്ക്‌ തുടക്കമായി
അബുദാബി: ഇത്തിഹാദ്‌ എയര്‍വേയ്‌സും ബുര്‍ജീന്‍ ഹോസ്‌പിറ്റലും ചേര്‍ന്ന്‌ നടത്തുന്ന സ്‌തനാര്‍ബുദ ബോധവത്‌കരണ പ്രചാരണ പരിപാടിക്കും സൗജന്യ മാമോഗ്രാഫി പരിശോധനക്കും തുടക്കമായി. അല്‍ വഹ്‌ദ മാളില്‍ നടന്ന ചടങ്ങില്‍ ഡോ. നാദിയ അല്‍ ബസ്‌തക്കി ഉദ്‌ഘാടന നിര്‍വഹിച്ചു. ബുര്‍ജീന്‍ ഹോസ്‌പിറ്റല്‍ എംഡി ഡോ. ഷംസീര്‍ വയലില്‍ സന്നിഹിതനായിരുന്നു.

ഒക്‌ടോബര്‍ 19ന്‌ അല്‍ വഹ്‌ദ മാളിലും 20ന്‌ ബല്‍ദിയ മാളിയും 21, 22 തീയതികളില്‍ എത്തിഹാദ്‌ ഹെഡ്‌ക്വാര്‍ട്ടേഴ്‌സിലും സൗജന്യ പരിശോധനക്കുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്‌ട്‌. വൈകുന്നേരം നാലു മുതല്‍ 10 വരെയാണ്‌ പ്രവര്‍ത്തന സമയം. എത്തിഹാദ്‌ ഓഫീസില്‍ രാവിലെ ഒന്‍പതു മുതല്‍ ആറു വരെയാണ്‌ പരിശോധന.
സ്‌തനാര്‍ബുദ ബോധവത്‌കരണ പ്രചാരണ പരിപാടിക്ക്‌ തുടക്കമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക