ജോഷി സംവിധാനം ചെയ്യുന്ന ലോക്‌പാല്‍ എന്ന സിനിമയില്‍ മീരാ നന്ദന്‍ മോഡേണ്‍
വേഷത്തില്‍ പ്രത്യക്ഷപ്പെടുക.
നടി മീരാ നന്ദനും മോഡേണാകുന്നു. മുല്ല, പുതിയ
മുഖങ്ങള്‍ എന്നീ ചിത്രങ്ങളിലൂടെ ഒരു നാടന്‍ പെണ്‍കുട്ടിയുടെ ഇമേജാണു മലയാളികള്‍
മീരയ്‌ക്കു ചാര്‍ത്തിക്കൊടുത്ത്. എന്നാല്‍ തനിക്കു ലഭിച്ച പുതിയ രണ്ടു
സിനിമകളിലൂടെ ആ നാടന്‍ ഇമേജ് മാറ്റാന്‍ തയ്യാറെടുക്കുകയാണു മീര. മോഹന്‍ലാലിനെ
നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന ലോക്‌പാല്‍ എന്ന സിനിമയില്‍ തനി മോഡേണ്‍
പെണ്‍കുട്ടിയായാണു മീര പ്രത്യക്ഷപ്പെടുക.
അതേസമയം ജോഷി മാത്യു സംവിധാനം
ചെയ്യുന്ന ബ്ലാക് ഫോറസ്‌റ്റ് എന്ന ചിത്രത്തില്‍ ഒരു ആദിവാസി പെണ്‍കുട്ടിയായാണു
മീര അഭിനയിക്കുക. ഒരേ സമയമാണു രണ്ടു ചിത്രങ്ങളുടേയും ചിത്രീകരണം നടക്കുക.
രണ്ടു വ്യത്യസ്‌ത കഥാപാത്രങ്ങളാകാന്‍ ബുദ്ധിമുട്ടുണ്ടെങ്കിലും ഇതൊരു
വെല്ലുവിളിയായി ഏറ്റെടുത്തിരിക്കുകയാണത്രേ ഈ നടി.