ടെക്‌സസ്സില്‍ 24 വര്‍ഷത്തിനുള്ളിലെ ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്ക് രേഖപ്പെടുത്തി
VARTHA
20-Aug-2011
പി.പി.ചെറിയാന്‍
VARTHA
20-Aug-2011
പി.പി.ചെറിയാന്‍

ഓസ്റ്റിന്‍ : 1987 ന് ശേഷം ടെക്‌സസ്സിലെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ
നിരക്ക് രേഖപ്പെടുത്തിയതായി ടെക്‌സസ്സ് വര്‍ക്ക്‌ഫോഴ്‌സ് കമ്മീഷന്‍
ചെയര്‍മാന്‍ ടോം ഫോക്കന്‍ വെള്ളിയാഴ്ച പുറത്തിറക്കിയ ഒരു പത്രകുറിപ്പില്‍
വെളിപ്പെടുത്തി.
ടെക്‌സസ്സിലെ തൊഴിലില്ലായ്മ നിരക്ക് ജൂലായ് അവസാനിക്കുമ്പോള്‍ 8.4 ശതമാനമായി ഉയര്‍ന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
ടെക്‌സസ്സിലെ തൊഴിലില്ലായ്മ നിരക്ക് ജൂലായ് അവസാനിക്കുമ്പോള്‍ 8.4 ശതമാനമായി ഉയര്‍ന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
24 വര്‍ഷങ്ങള്‍ക്കു മുമ്പ് റിയല്‍ എസ്റ്റേറ്റ് ബിസിനസ്സും, ബാങ്കിങ്ങ്
വ്യവസായം തകര്‍ച്ചയെ അഭിമുഖീകരിച്ചതിന് തുല്യമായ ഒരു അവസ്ഥാവിശേഷമാണ്
ടെക്‌സസ്സില്‍ ഇപ്പോള്‍ നിലനില്ക്കുന്നതെന്നും ചെയര്‍മാന്‍ വെളിപ്പെടുത്തി.
ദേശീയ തൊഴിലില്ലായ്മ 9.1 ശതമാനമാണ്. 2011 ജൂലായില്‍
ട്രാന്‍സ്‌ഫോര്‍ട്ടേഷന്‍ , യൂട്ടിലിറ്റി സെക്ക്റ്ററില്‍ പുതിയതായി 15,300
തൊഴിലുകള്‍ ലഭ്യമായപ്പോള്‍ , ഗവണ്‍മെന്റ്, നിര്‍മ്മാണ രംഗത്ത് 15,400
തൊഴിലുകള്‍ സൃഷ്ടിക്കുന്നതില്‍ ടെക്‌സസ്സ് സംസ്ഥാനം മുന്‍പന്തിയില്‍
നില്ക്കുന്ന എന്ന അവകാശവാദവുമായി അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വം
ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഗവര്‍ണ്ണര്‍ റിക്ക്‌പെറിക്ക് ടെക്‌സസ്സ്
വര്‍ക്ക് ഫോഴ്‌സ് കമ്മീഷന്റെ പുതിയ റിപ്പോര്‍ട്ട് ആശങ്കയുളവാക്കുന്നതാണ്.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments