Image

പാല്‍ വില ലിറ്ററിന്‌ 5 രൂപ കൂട്ടും

Published on 08 October, 2012
പാല്‍ വില ലിറ്ററിന്‌ 5 രൂപ കൂട്ടും
കല്‌പറ്റ: മില്‍മ പാലിന്റെ വില ലിറ്ററിന്‌ അഞ്ചുരൂപ കൂട്ടാന്‍ തീരുമാനമായി. കാലിത്തീറ്റയുടെ വില ചാക്കിന്‌ 250 രൂപ വര്‍ദ്ധിപ്പിക്കാനും തത്വത്തില്‍ ധാരണയായി. കല്‌പറ്റയില്‍ ചേര്‍ന്ന മില്‍മ ബോര്‍ഡ്‌ മീറ്റിങ്ങാണ്‌ ഇക്കാര്യം തീരുമാനിച്ചത്‌. അന്തിമ തീരുമാനം 11ന്‌ എടുക്കും. പുതുക്കിയ വില 14ന്‌ നിലവില്‍ വരുമെന്നും ബോര്‍ഡ്‌ ചെയര്‍മാന്‍ പി.ടി. ഗോപാലക്കുറുപ്പ്‌ മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു.

ഉല്‌പാദന ചെലവ്‌ വര്‍ദ്ധിച്ച സാഹചര്യത്തില്‍ പാല്‍വില കൂട്ടിയേ തീരുവെന്ന്‌ മില്‍മേ നേരത്തെ ആവശ്യപ്പെട്ടിരുന്നു. മില്‍മയുടെ അംഗസംഘങ്ങള്‍ പാല്‍വില നേരത്തെ തന്നെ അഞ്ചുരൂപ കൂട്ടിയിരുന്നു. വിലവര്‍ദ്ധന നടപ്പാക്കാന്‍ മില്‍മ ബോര്‍ഡ്‌ ചെയര്‍മാനെ ചുമതലപ്പെടുത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക