Image

ജീവനക്കാരന്റെ ഭാര്യയുടെ ആത്മഹത്യ; വിജയ്‌ മല്യയ്‌ക്കെതിരെ ഹര്‍ജി

Published on 08 October, 2012
ജീവനക്കാരന്റെ ഭാര്യയുടെ ആത്മഹത്യ; വിജയ്‌ മല്യയ്‌ക്കെതിരെ ഹര്‍ജി
ന്യൂഡല്‍ഹി: ജീവനക്കാരന്റെ ഭാര്യ ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ കിംഗ്‌ ഫിഷര്‍ എയര്‍ലൈന്‍സ്‌ ഉടമ വിജയ്‌ മല്യയ്‌ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട്‌ ഹര്‍ജി. ഇടുക്കി പീരുമേട്‌ സ്വദേശിയുമായ മാടസാമി ദേശീയ മനുഷ്യാവകാശ കമ്മീഷനാണ്‌ ഹര്‍ജി നല്‍കിയത്‌. കടുത്ത സാമ്പത്തിക ബുദ്ധിമുട്ട്‌ കാരണമാണ്‌ ഫൈ്‌ളറ്റ്‌ എന്‍ജിനീയര്‍ മാനസ്‌ ചക്രവര്‍ത്തിയുടെ ഭാര്യ സുഷ്‌മിത കഴിഞ്ഞ നാലിന്‌ ആത്മഹത്യ ചെയ്‌തത്‌. ഇതിന്റെ പൂര്‍ണ ഉത്തരവാദിത്തം കമ്പനിക്കും ഉടമയായ വിജയ്‌ മല്യയ്‌ക്കുമാണെന്ന്‌ ഹര്‍ജിക്കാരന്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക