Image

മരുന്നു പരീക്ഷണത്തിന്റെ വിശദാംശങ്ങള്‍ നല്‍കണമെന്ന്‌ സുപ്രീംകോടതി

Published on 08 October, 2012
മരുന്നു പരീക്ഷണത്തിന്റെ വിശദാംശങ്ങള്‍ നല്‍കണമെന്ന്‌ സുപ്രീംകോടതി
ന്യൂഡല്‍ഹി: മനുഷ്യരിലെ മരുന്ന്‌ പരീക്ഷണ വിഷയത്തില്‍ കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകള്‍ക്ക്‌ സുപ്രീം കോടതിയുടെ നോട്ടീസ്‌. മരുന്ന്‌ പരീക്ഷണത്തിന്റെ വിശദാംശങ്ങള്‍ നല്‍കണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ സുപ്രീം കോടതി നോട്ടീസ്‌ നല്‍കിയിരിക്കുന്നത്‌. അനധികൃത മരുന്ന്‌ പരീക്ഷണത്തിലൂടെ നിരവധി ജീവനുകള്‍ പൊലീഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഈ സാഹചര്യത്തിലാണ്‌ സുപ്രീംകോടതി നോട്ടീസ്‌ നല്‍കിയിരിക്കുന്നത്‌.

2005-2012 കാലഘട്ടത്തില്‍ മനുഷ്യരില്‍ എത്ര തവണ മരുന്നു പരീക്ഷണങ്ങള്‍ നടത്തി. പരീക്ഷണം മൂലം മരണം സംഭവിച്ചിട്ടുണ്ടോ, ഉണ്ടെങ്കില്‍ നഷ്‌ടപരിഹാരം നല്‍കിയിട്ടുണ്ടോ, പരീക്ഷണം മൂലം പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ടോ എന്നും കോടതി ചോദിച്ചു.

ഭോപ്പാല്‍ വാതകദുരന്തത്തിന്‌ ഇരയായവരെ ഗിനിപ്പന്നികളെ പോലെ മരുന്നുപരീക്ഷണത്തിന്‌ ഇരയാക്കുകയാണെന്നും ജൂലൈ വരെ അനധികൃത മരുന്നു പരീക്ഷണത്തിന്‌ വിധേയരാക്കിയ 12 പേര്‍ മരിച്ചു എന്നും വിവരാവകാശ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തില്‍ സുപ്രീംകോടതി മധ്യപ്രദേശ്‌ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക