Image

കോഴിക്കോട് സൈക്കിളില്‍ ബസിടിച്ച് വിദ്യാര്‍ഥി മരിച്ചു

Published on 07 October, 2012
കോഴിക്കോട് സൈക്കിളില്‍ ബസിടിച്ച് വിദ്യാര്‍ഥി മരിച്ചു
കോഴിക്കോട്: കോഴിക്കോട് പെരുവയലില്‍ സൈക്കിളില്‍ സ്‌കൂളിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥി സ്വകാര്യ ബസ് ഇടിച്ച് മരിച്ചു. പെരുവയല്‍ കായലം സ്വദേശി അത്തിക്കോട്ടുമ്മല്‍ അഷ്‌റഫ് ലക്ബറിന്റെ മകന്‍ മുഹമ്മദ് അജ്മല്‍ (9) ആണ് മരിച്ചത്.

സ്‌കൂളിലേക്ക് പോകുന്ന വഴിയില്‍
അജ്മല്‍ സഞ്ചരിച്ച സൈക്കിളില്‍ ബസ് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക