Image

തീവ്രവാദി തടിയന്റവിട നസീറിന്റെ കൂട്ടാളിയെ അറസ്റ്റ്‌ ചെയ്‌തു

Published on 07 October, 2012
തീവ്രവാദി തടിയന്റവിട നസീറിന്റെ കൂട്ടാളിയെ അറസ്റ്റ്‌ ചെയ്‌തു
കണ്ണൂര്‍: തീവ്രവാദി തടിയന്റവിട നസീറിന്റെ കൂട്ടാളിയെ കണ്ണൂര്‍ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. ചെമ്പിലോട്‌ കോയ്യോടു സ്വദേശി എടയത്തു വീട്ടില്‍ റയീസി(26) നെയാണു കഴിഞ്ഞ ദിവസം മുംബൈ വിമാനത്താവളത്തില്‍ അറസ്റ്റ്‌ചെയ്‌തത്‌. ചക്കരക്കല്‍ മലയാളംകുന്ന്‌ വാഴയില്‍പ്പീടികയിലെ വീട്ടുപറമ്പില്‍നിന്ന്‌ അമോണിയം നൈട്രേറ്റ്‌ കണെ്‌ടത്തിയ കേസിലെ പ്രതിയാണ്‌ ഇയാള്‍.

റയീസിനെതിരേ കണ്ണൂര്‍ പോലീസ്‌ ലുക്ക്‌ഔട്ട്‌ നോട്ടീസ്‌ പുറപ്പെടുവിച്ചിരുന്നു. ദുബായിയില്‍നിന്നു നാട്ടിലേക്കു പുറപ്പെട്ട ഇയാള്‍ മുംബൈ വിമാനത്താവളത്തിലിറങ്ങിയപ്പോള്‍ എയര്‍പോര്‍ട്ട്‌ അധികൃതരുടെ സഹായത്തോടെ പിടികൂടുകയായിരുന്നുവെന്നാണു പോലീസ്‌ പറയുന്നത്‌.

ഈ കേസില്‍ തടിയന്റവിട നസീറാണ്‌ ഒന്നാംപ്രതി. ബാംഗളൂര്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന എടക്കാട്‌ കുറുവ സ്വദേശി കെ.കെ. ഷറഫുദീന്‍ (41), പള്ളിപ്പൊയില്‍ റഹ്‌മത്ത്‌ മന്‍സിലില്‍ കെ.എം. അഫ്‌സല്‍ (29), ഇരിവേരി മലയാളംകുന്നിലെ സറീന മന്‍സിലില്‍ എസ്‌.എം. ഫയറൂസ്‌ എന്നിവര്‍ രണ്‌ടും നാലും അഞ്ചും പ്രതികളാണ്‌.

എറണാകുളം പെരുമ്പാവൂരിലെ പടക്കക്കടയില്‍നിന്നു മോഷ്‌ടിച്ച അമോണിയം നൈട്രേറ്റില്‍ 200 കിലോഗ്രാം ബാംഗളൂര്‍, അഹമ്മദാബാ ദ്‌ സ്‌ഫോടനങ്ങള്‍ക്ക്‌ ഉപയോഗിച്ചശേഷം ബാക്കി റയീസിനെ ഏല്‍പിക്കുകയായിരുന്നു. റയീസ്‌ ഗള്‍ഫില്‍ പോകുന്നതിനുമുമ്പ്‌ ഇതു സുഹൃത്തായ അഫ്‌സലിനെ ഏല്‌പിച്ചു. തീവ്രവാദക്കേസുമായി ബന്ധപ്പെട്ടു സുഹൃത്ത്‌ ജലീല്‍ അറസ്റ്റിലായപ്പോഴാണത്രേ ഈ പെട്ടി അഫ്‌സല്‍ പരിശോധിക്കുന്നത്‌. സ്‌ഫോടകവസ്‌തുവാണെന്നു മ നസിലായതോടെ വീട്ടു പറമ്പില്‍ കുഴിച്ചിടുകയായിരുന്നു.തലശേരി ചീഫ്‌ ജുഡീഷല്‍ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ ഹാജരാക്കിയ റയീസിനെ റിമാന്‍ഡ്‌ ചെയ്‌തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക