Image

കിറ്റെക്‌സിനെതിരായ ആക്ഷേപം അന്വേഷിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കണം: വി.എസ്‌

Published on 07 October, 2012
കിറ്റെക്‌സിനെതിരായ ആക്ഷേപം അന്വേഷിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കണം: വി.എസ്‌
കൊച്ചി: കിറ്റെക്‌സ്‌ കമ്പനിക്കെതിരായ ആക്ഷേപം അന്വേഷിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കണമെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌ അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. ഇന്ന്‌ രാവിലെ കിറ്റെക്‌സ്‌ ഫാക്‌ടറി സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ ലേബര്‍ ഓഫീസറും പഞ്ചായത്ത്‌ പ്രസിഡന്റും ഉള്‍പ്പെടെയുള്ളവര്‍ അംഗങ്ങളായ സമിതി ആക്ഷേപം അന്വേഷിക്കണം.കിറ്റെക്‌സിലെ പ്രവര്‍ത്തനങ്ങള്‍ നേരില്‍കണ്‌ട വി.എസ്‌ തൊഴിലാളികളുമായും ആശയവിനിമയം നടത്തി. #ൃ

രാവിലെ 11 മണിയോടെയാണ്‌ വി.എസ്‌ കിറ്റെക്‌സ്‌ സന്ദര്‍ശിച്ചത്‌. കമ്പനി എംഡി സാബു എം. ജേക്കബുമായി അദ്ദേഹം ആശയവിനിമയം നടത്തി. കമ്പനി നിയമവിധേയമായാണ്‌ പ്രവര്‍ത്തിക്കുന്നതെന്ന്‌ എംഡി വി.എസിനെ അറിയിച്ചു. മാലിന്യപ്രശ്‌നം ആരോപിക്കപ്പെട്ടതോടെയാണ്‌ കമ്പനി പ്രവര്‍ത്തനം നിര്‍ത്തി കേരളം വിടുകയാണെന്ന്‌ അറിയിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക