Image

കേജ്‌രിവാളിന്റെ പ്രസ്‌താവന പ്രസിദ്ധിക്കായി: റോബര്‍ട്ട്‌ വധേര

Published on 07 October, 2012
കേജ്‌രിവാളിന്റെ പ്രസ്‌താവന പ്രസിദ്ധിക്കായി: റോബര്‍ട്ട്‌ വധേര
ന്യൂഡല്‍ഹി: അരവിന്ദ്‌ കെജ്‌രിവാള്‍ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ അദ്ദേഹത്തിന്റെ പ്രസിദ്ധിക്കായിട്ടാണെന്ന്‌ റോബര്‍ട്ട്‌ വധേര വെളിപ്പെടുത്തി. ഇത്തരം വിലകുറഞ്ഞ പ്രസിദ്ധിക്കായി തന്നെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തുന്നതില്‍ ദു:ഖമുണ്‌ടെന്നും റോബര്‍ട്ട്‌ വധേര പറഞ്ഞു.

തന്റെ എല്ലാ സാമ്പത്തിക ഇടപാടുകളും സുതാര്യമാണ്‌. താന്‍ നിയമം അനുസരിക്കുന്ന പൗരനാണെന്നും അദ്ദേഹം പറഞ്ഞു.

കുറഞ്ഞ വിലയ്‌ക്ക്‌ ഡിഎല്‍എഫ്‌ വധേരയ്‌ക്ക്‌ ഭൂമി കൈമാറിയതായും പലിശയില്ലാതെ പണം നല്‍കിയെന്നുമായിരുന്നു കെജ്‌രിവാളിന്റെ ആരോപണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക