Image

ഗ്യാസ്‌ സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ച നടപടി പിന്‍വലിക്കണം: പിണറായി

Published on 07 October, 2012
ഗ്യാസ്‌ സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ച നടപടി പിന്‍വലിക്കണം: പിണറായി
തിരുവനന്തപുരം: സബ്‌സിഡി നിരക്കില്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക്‌ പ്രതിവര്‍ഷം വിതരണം ചെയ്യുന്ന ഗ്യാസ്‌ സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ച നടപടി പിന്‍വലിക്കണമെന്ന്‌ സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

എണ്ണക്കമ്പനികള്‍ വന്‍ ലാഭമാണ്‌ ഇപ്പോള്‍ ഉണ്ടാക്കുന്നത്‌. സബ്‌സിഡി നല്‍കുന്നത്‌ വഴി ഇരുപത്തിരണ്ടായിരം കോടി രൂപയാണ്‌ കേന്ദ്രസര്‍ക്കാരിന്‌ ചിലവാകുന്നത്‌. എന്നാല്‍, രാജ്യത്തെ കോര്‍പ്പറേറ്റുകള്‍ക്ക്‌ അഞ്ചര ലക്ഷം കോടി രൂപ ഇളവ്‌ അനുവദിക്കാന്‍ സര്‍ക്കാരിന്‌ യാതൊരു വിഷമവും ഉണ്ടായില്ല. കോര്‍പ്പറേറ്റുകള്‍ക്ക്‌ ആവാം ജനങ്ങള്‍ക്ക്‌ പറ്റില്ല എന്നതാണ്‌ സര്‍ക്കാരിന്റെ നിലപാടെന്നും പിണറായി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക