Image

സ്വകാര്യ ഹജ്ജ്‌ ഗ്രുപ്പുകാരെ കോണ്‍സുലേറ്റ്‌ നിരീക്ഷിക്കും: കോണ്‍സുല്‍ ജനറല്‍

ജാഫറലി പാലക്കോട്‌ Published on 05 October, 2012
സ്വകാര്യ ഹജ്ജ്‌ ഗ്രുപ്പുകാരെ കോണ്‍സുലേറ്റ്‌ നിരീക്ഷിക്കും: കോണ്‍സുല്‍ ജനറല്‍
ജിദ്ദ: 45,000 തീര്‍ഥാടകരെ കൊണ്‌ടുവരുന്ന 334 സ്വകാരൃ ഗ്രുപ്പുകളുടെ പ്രവര്‍ത്തനം കോണ്‍സുലേറ്റ്‌ നിരീക്ഷിക്കുമെന്നും ഹാജിമാരെ സേവിക്കുന്നതില്‍ വീഴ്‌ച വരുത്തുന്ന ഗ്രൂപ്പുകള്‍ക്കെതിരെ നടപടികള്‍ സ്വികരിക്കുമെന്നും ജിദ്ദാ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടത്തിയ വാര്‍ത്താ സള്ളേളനത്തില്‍ കോണ്‍സുല്‍ ജനറല്‍ ഫൈസ്‌ അഹമ്മദ്‌ കിദ്വായി പറഞ്ഞു.

ഹാജിമാരില്‍നിന്ന്‌ നേരിട്ട്‌ തെളിവെടുപ്പ്‌ നടത്തിയായിരിക്കും നടപടി സ്വീകരിക്കുക. സ്വകാര്യ ഗ്രുപ്പും ഹാജിമാരുമായും ഉണ്‌ടാക്കിയ കരാര്‍ വ്യവസ്ഥകള്‍ പാലിക്കപ്പെടുന്നുണേ്‌ടാ എന്ന്‌ ഉറപ്പുവരുത്തുന്നുണെ്‌ടന്നും അദ്ദേഹം പറഞ്ഞു.

ഹജ്ജ്‌ സേവനം നടത്തുന്നതില്‍ വീഴ്‌ച വരുത്തിയ നൂറിലേറെ ഗ്രൂപ്പുകളുടെ അംഗീകാരം കഴിഞ്ഞ വര്‍ഷം റദ്ദാക്കിയിരുന്നു. ഈ വര്‍ഷം 334 സ്വകാര്യ ഗ്രൂപ്പുകാരാണ്‌ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളത്‌. ഇതില്‍ ഹാജിമാരുമായെത്തിയ 111 സ്വകാര്യ ഹജജ്‌ ഗ്രൂപ്പുകളില്‍ ഇതുവരെ 62 ഗ്രൂപ്പുകള്‍ കോണ്‍സുലേറ്റ്‌ നല്‍കിയ പരിശോധനാ പട്ടിക പൂരിപ്പിച്ചു നല്‍കിയിട്ടുണ്‌ട്‌.

കഴിഞ്ഞ വര്‍ഷം 622 കെട്ടിടങ്ങളായിരുന്നു ഹാജിമാര്‍ക്കായി ഒരുക്കിയിരുന്നത്‌. കഴിഞ്ഞ വര്‍ഷം ഒരു കെട്ടിടത്തില്‍ 200ഓളം ഹാജിമാര്‍ മാത്രമായിരുന്നുവെങ്കില്‍ ഈ വര്‍ഷം 260 ഹാജിമാരെ താസിക്കാനുള്ള വലിയ കെട്ടിടങ്ങളാണ്‌ തെരഞ്ഞെടുത്തത്‌. അതുകൊണ്‌ട്‌ കെട്ടിടങ്ങളുടെ എണ്ണം കുറക്കാനും ഹാജിമാരുടെ സേവനത്തിന്‌ കൂടുതല്‍ സമയം ലാഭിക്കാനുമാകുന്നുണ്‌ട്‌. ലിഫ്‌റ്റ്‌ പ്രവര്‍ത്തിക്കാതിരിക്കല്‍, സ്ഥല പരിമിതി, ക്‌ളീനിംഗ്‌ തുടങ്ങി 75 പരാതികളാണ്‌ ഇതുവരെ ഹാജിമാരില്‍ നിന്നും ലഭിച്ചത്‌. മദീനയില്‍ 165 കെട്ടിടങ്ങളിലാണ്‌ ഇന്തൃന്‍ ഹാജിമാരെ താസിപ്പിക്കുന്നത്‌.

മിനായില്‍ ഇന്ത്യന്‍ ഹാജിമാര്‍ക്ക്‌ സൂക്കുല്‍ അറബ്‌, അല്‍ ജൗഹറ റോഡുകളിലാണ്‌ ടെന്റുകള്‍ ഒരുക്കുക.

പുണ്യനഗരിയില്‍ തീര്‍ഥാടകരെ താമസിപ്പിക്കാന്‍ എല്ലാ ഓരോ വര്‍ഷവും ധാരണയുണ്‌ടാക്കി കെട്ടിടങ്ങള്‍ വാടകക്കെടുക്കുന്നതിന്‌ പകരം ദീര്‍ഘകാല ലീസിന്‌ കെട്ടിടങ്ങള്‍ വാടകക്കെടുക്കുന്ന സ്ഥിര സംവിധാനം എന്നൊരു നിര്‍ദേശം കോണ്‍സുലേറ്റ്‌ മുന്നോട്ട്‌ വച്ചിരുന്നു. ഇതു പരിശോധിക്കാന്‍ വിദേശകാര്യ മന്ത്രാലം ആറംഗ സമിതിയെ ചുമതതലപ്പെടുത്തിയിട്ടുണ്‌ട്‌. ജിദ്ദാ ഇന്ത്യന്‍ കേണ്‍സുല്‍ ജനറലും ആറംഗ സമിതിയില്‍ അംഗമാണ്‌. താമസിയാതെ ഇതുസംബന്ധമായി തീരുമാനത്തിലെത്താന്‍ സാധിക്കുമെന്ന്‌ കോണ്‍സുല്‍ ജനറല്‍ പ്രതൃശ പ്രകടിപ്പിച്ചു.
സ്വകാര്യ ഹജ്ജ്‌ ഗ്രുപ്പുകാരെ കോണ്‍സുലേറ്റ്‌ നിരീക്ഷിക്കും: കോണ്‍സുല്‍ ജനറല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക