ഷാര്‍ജ: ഷാര്‍ജയിലെ പ്രമുഖ വ്യവസായ മേഖലയായ സജയില്‍ വന്‍ തീപിടിത്തം.
പെട്രോളിയം സാമഗ്രികള്‍ സൂക്ഷിക്കുന്ന വെയര്‍ഹൗസുകളാണ് കത്തിയത്.
ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. ഞായറാഴ്ച ഉച്ചക്ക് ശേഷമായിരുന്നു അപകടം.
തീപിടിത്തം ഉണ്ടായയുടന്‍ തൊഴിലാളികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക്
മാറ്റിയതിനാല്‍ ആര്‍ക്കും പരിക്കേറ്റില്ല. അപകട കാരണം വ്യക്തമല്ല.
ഷാര്‍ജക്ക് പുറമെ ദുബൈ, അജ്മാന്‍ എന്നിവിടങ്ങളില്‍ നിന്നും അഗ്നിശമനസേന
എത്തി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. ദ്രുതകര്‍മസേനയും
രക്ഷാപ്രവര്‍ത്തനത്തിനെത്തി. അത്യാവശ്യഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍
ആംബുലന്‍സ്, പാരാമെഡിക്കല്‍ സേവനങ്ങള്‍ ഇവിടെ ഒരുക്കി നിര്‍ത്തിയിരുന്നു.
വന്‍ പൊലീസ് സന്നാഹവും മേഖലയില്‍ നിലയുറപ്പിച്ചിരുന്നു. സിവില്‍
ഡിഫന്‍സുകാരുടെ സമയോചിത ഇടപെടല്‍ കാരണമാണ് മറ്റിടങ്ങളിലേക്ക് തീ
പടരാതിരുന്നത്.