Image

പൊതുഗതാഗതത്തിന് സ്വതന്ത്ര അതോറിറ്റി: മന്ത്രിസഭ അംഗീകരിച്ചു

Published on 02 October, 2012
പൊതുഗതാഗതത്തിന് സ്വതന്ത്ര അതോറിറ്റി: മന്ത്രിസഭ അംഗീകരിച്ചു
റിയാദ്: സൗദി പൊതുഗതാഗതത്തിന് സ്വതന്ത്ര അതോറിറ്റി രൂപവത്കരിക്കാന്‍ മന്ത്രിസഭ അംഗീകാരം നല്‍കി. സൗദി ഭരണരംഗത്തെ ഉന്നതതല സമിതി ശിപാര്‍ശക്ക് അബ്ദുല്ല രാജാവിന്‍െറ അധ്യക്ഷതയില്‍ ജിദ്ദയിലെ അസ്സലാം കൊട്ടാരത്തില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണ് അംഗീകാരം നല്‍കിയത്.

സൗദി നഗരങ്ങളിലെ സിറ്റി സര്‍വീസ്, ഇന്‍റര്‍സിറ്റി സര്‍വീസ് എന്നിവ ഉള്‍പ്പെടെയുള്ള എല്ലാ ഗതാഗത സംരംഭങ്ങളും പുതിയ അതോറിറ്റിയുടെ കീഴിലായിരിക്കും. സ്വതന്ത്രസ്വഭാവത്തില്‍ പ്രവര്‍ത്തിക്കുന്ന അതോറിറ്റിക്ക് സ്വതന്ത്ര ബജറ്റും ഉണ്ടായിരിക്കുമെന്ന് മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിച്ച സാസ്കാരിക, വാര്‍ത്താവിനിമയ മന്ത്രി ഡോ. മുഹ്യിദ്ദീന്‍ ഖോജ വ്യക്തമാക്കി. അതോറിറ്റി മേധാവി മന്ത്രി പദവിക്ക് താഴെയുള്ള എക്സലന്‍റ് ഗ്രേഡിലായിരിക്കും. റിയാദ് കേന്ദ്രമായുള്ള അതോറിറ്റി ബോര്‍ഡിന്‍െറ പ്രസിഡന്‍റ് പദവി ഗതാഗതമന്ത്രിക്കായിരിക്കും.
ഉന്നത നിലവാരമുള്ള യാത്ര സൗകര്യങ്ങള്‍, അതിന്‍െറ മേല്‍നോട്ടം, രാഷ്ട്രത്തിന്‍െറ സാമ്പത്തിക, സാമൂഹിക പുരോഗതി ലക്ഷ്യമാക്കി ഗതാഗതരംഗത്ത് നിക്ഷേപം പ്രോല്‍സാഹിപ്പിക്കല്‍ തുടങ്ങിയ ഉത്തരവാദിത്തങ്ങള്‍ അതോറിറ്റിക്കായിരിക്കും.
ഗാതഗത നടത്തിപ്പിനുള്ള സാമ്പത്തിക സ്രോതസ്സ് ഉറപ്പുവരുത്തല്‍, റൂട്ട് നിര്‍ണയം, ഗതാഗതത്തിനുള്ള വിവിധ മാര്‍ഗങ്ങള്‍ കണ്ടെത്തി അവക്ക് അനുമതി നല്‍കല്‍, ഗതാഗത നിരക്ക് നിശ്ചയിക്കാനുള്ള മാര്‍ഗനിര്‍ദേശം സമര്‍പ്പിക്കല്‍ തുടങ്ങിയവയും അതോറിറ്റിയുടെ പരിധിയില്‍ വരും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക