Image

എം.എം.ഹസനെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞു

Published on 30 September, 2012
എം.എം.ഹസനെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞു
കൊച്ചി: കെപിസിസി വക്താവും ജനശ്രീ ചെയര്‍മാനുമായ എം.എം. ഹസനെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചു. ആലുവയില്‍ കുടുംബശ്രീ വാര്‍ഷികത്തോട് അനുബന്ധിച്ചുള്ള പുസ്തക പ്രകാശന ചടങ്ങിനിടെയാണു സംഭവം. അന്‍വര്‍ സാദത്ത് എംഎല്‍എയും വേദിയിലുണ്ടായിരുന്നു. 

ജനശ്രീക്കു വേണ്ടി കുടുംബശ്രീയെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് ഹസനെ തടഞ്ഞത്. മുദ്രാവാക്യം വിളികളുമായി വേദിയിലേക്ക് ഇരച്ചു കയറിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഹസന്റെ വേദി വളയുകയായിരുന്നു. ഇതേത്തുടര്‍ന്നു സ്ഥലത്തു കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. പോലീസ് എത്തി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക